KeralaNEWS

ചൂട് കൂടുന്നു; തിരക്കേറി കോട്ടയം-ആലപ്പുഴ ബോട്ട് യാത്ര

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ജലഗതാഗത പാതകളിലൊന്നാണ് കോട്ടയം- ആലപ്പുഴ പാത. വിനോദസഞ്ചാരത്തിനു മാത്രമല്ല, സ്ഥിരം യാത്രകൾക്കായും ആളുകൾ പണ്ടുമുതലേ ഉപയോഗിക്കുന്നതാണ്  ഈ കായൽ പാത.
 ചൂട് കൂടിയതോടെ സഞ്ചാരികളുടെ ഇടയിൽ സൂപ്പർ ഹിറ്റാണ് ഇപ്പോൾ കോട്ടയം കോടിമത ബോട്ട് ജെട്ടിയിൽ നിന്നും ആലപ്പുഴയിലേക്ക് പോകുന്ന ഈ ബോട്ട് യാത്ര. വ്യത്യസ്തമായ കാഴ്ചകളിലൂടെ സഞ്ചാരികളെ കൊണ്ടുപോകുന്ന ഈ‌ ബോട്ട് യാത്രയ്ക്ക് ഒരു സൈഡിലേക്ക് വെറും 29 രൂപ മാത്രമാണുള്ളത് .കായൽ യാത്രയുടെ സുഖത്തിനൊപ്പം തീരത്തിന്റെ ഭംഗി ആസ്വദിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ നിരവധി ആളുകളാണ് വാരാന്ത്യങ്ങളിലും മറ്റു ദിവസങ്ങളിലും ഈ യാത്രയ്ക്കായി എത്തുന്നത്.
 മൂന്ന് ബോട്ടുകളാണ് വിവിധ സമയങ്ങളിൽ ഈ‌ റൂട്ടിൽ സർവീസ് നടത്തുന്നത്.പെട്ടെന്ന് പ്ലാൻ ചെയ്തുപോയി ടിക്കറ്റ് കിട്ടിയില്ലെങ്കിലോ എന്നോർത്ത് ദൂരെനിന്നു വരുന്നവർ വിഷമിക്കേണ്ടതില്ല. മുൻകൂട്ടി ബുക്ക് ചെയ്യുവാനും, ഇനി കൂടുതൽ ആളുകളുണ്ടെങ്കിൽ അധിക സർവീസുകൾ നടത്തുവാനും അധികൃതർ റെഡിയാണ്.
ഒരു ദിവസം മുഴുവൻ ബോട്ടിൽ കാഴ്ചകൾ കണ്ടു യാത്ര ചെയ്താൽ പോക്കറ്റ് കാലിയാകുമെന്നു പേടിക്കുകയും വേണ്ട. വെറും 29 രൂപ മാത്രമേയുള്ളൂ ടിക്കറ്റ് ചാർജ്. കൂട്ടുകാരെയും വീട്ടുകാരെയും മുവുവൻ ഒപ്പം കൂട്ടിയാലും ബിരിയാണി മേടിച്ചു കഴിക്കുന്നതിലും ലാഭത്തിൽ ജീവിതം മുഴുവൻ ഓർമ്മയിൽ സൂക്ഷിക്കുവാൻ പറ്റിയ ഒരു യാത്രയായിരിക്കുമിത്. കോളേജ്, സ്കൂൾ വിദ്യാർത്ഥികൾക്കും ഒരു ദിവസത്തെ യാത്രയ്ക്കായി ഇത് പരീക്ഷിക്കാം.
 

 കാഞ്ഞിരം, വെട്ടിക്കാട്, ആർ ബ്ലോക്ക്, പുന്നമട തുടങ്ങിയ  സ്ഥലങ്ങളെല്ലാം ഈ യാത്രയിൽ കാണാം. യാത്രയിൽ എവിടെ നോക്കിയാലും കാഴ്ചകളായതിനാൽ മനസ്സുനിറഞ്ഞ് കാണുകയും ഫോൺ നിറയെ പകർത്തുകയും ചെയ്യാം.രണ്ടര മണിക്കൂറാണ് യാത്രാ സമയം.

 

Signature-ad

ബോട്ട് സമയം കോട്ടയത്ത് നിന്ന്
6.45am, 11.30am, 1.00pm, 3.30pm, 5.15pm.

 

ആലപ്പുഴയിൽ നിന്ന് 7.15am, 9.30 am, 11.30am,2.30pm. 5.15pm

Back to top button
error: