KeralaNEWS

ചൂടുകാലത്ത് തണുപ്പ് തേടി വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങും; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 

ചൂടുകാലത്ത് തണുപ്പ് തേടി വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങും.അതിനാൽ വീടിനുള്ളിൽ എപ്പോഴും ഒരു കണ്ണ് വേണം.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ജനലുകളും മറ്റും തുറന്നിട്ട് ഉറങ്ങുന്നവർ.
സന്ധ്യാനേരത്തെന്നല്ല,പകലുപോലും മുറ്റത്തും പറമ്പിലുമൊക്കെ ഇറങ്ങുന്നവർ കരുതലോടെ വേണം ഓരോ സ്റ്റെപ്പും മുന്നോട്ടു വയ്ക്കാൻ.സിറ്റൗട്ടിലും പോർച്ചിലും എന്തിനേറെ കരിയിലകൾക്കു കീഴിൽപ്പോലും ഇവ ചുരുണ്ട് കിടക്കുന്നുണ്ടാവാം.
പാമ്പ് കടിയേറ്റാൽ എത്രയും പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിക്കണം. പാമ്പ് കടിയേറ്റ വിദ്യാർഥിനിയുടെ മരണം അടുത്തിടെ ഏറെ ചർച്ചകൾക്ക് വഴിതെളിച്ചിരുന്നു.മുറിയിൽ ഉറങ്ങിക്കിടക്കവേയാണ് പ്ലസ് ടു വിദ്യാർഥിനിയായ അനിഷ്മയെ ജനലിലൂടെ എത്തിയ പാമ്പ് കടിക്കുന്നത്. ഉടൻ ആശുപത്രിയിലെത്തിക്കുന്നതിന് പകരം  വീട്ടുകാർ  അടുത്തുള്ള വിഷവൈദ്യന്റെ അടുത്താണ് കുട്ടിയെ എത്തിച്ചത്. ഇയാൾ പച്ചമരുന്ന് നൽകി കുട്ടിയെ വീട്ടിലേക്ക് മടക്കി അയച്ചു. ഇതിന് പിന്നാലെയാണ് കുട്ടി മരിക്കുന്നത്.
പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ ചേർക്കുന്നു. ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കാൻ ശ്രദ്ധിക്കുക.

തിരുവനന്തപുരം ജില്ല:

1- തിരുവനന്തപുരം സർക്കാർ മെഡിക്കൽകോളേജ്.

Signature-ad

2- SAT തിരുവനന്തപുരം.

3 -ജനറൽ ആശുപത്രി, തിരുവനന്തപുരം

4- ജനറൽ ആശുപത്രി, നെയ്യാറ്റിൻകര.

5-PRS ഹോസ്പിറ്റൽ, കിള്ളിപ്പാലം

6- സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം.

7- ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്

8-KIMS ആശുപത്രി

 

കൊല്ലം ജില്ല :

1- ജില്ലാ ആശുപത്രി, കൊല്ലം.

2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര

3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ .

4- താലൂക്ക് ആസ്ഥാനആശുപത്രി, ശാസ്താംകോട്ട.

5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി.

6- സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി.

7- ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി.

8- സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ

9- ഉപാസന ഹോസ്പിറ്റൽ, കൊല്ലം.

10- ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം.

11- സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം.

12- ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം.

 

പത്തനംതിട്ട ജില്ല:

1). ജനറൽ ആശുപത്രി, പത്തനംതിട്ട

2). ജനറൽ ആശുപത്രി, അടൂർ

3). ജനറൽ ആശുപത്രി, തിരുവല്ല

4). ജില്ലാ ആശുപത്രി, കോഴഞ്ചേരി

5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി

6). താലൂക്ക് ആസ്ഥാനആശുപത്രി, മല്ലപ്പള്ളി

7). പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല .

8.)ഹോളിക്രോസ് ആശുപത്രി, അടൂർ

9). തിരുവല്ല മെഡിക്കൽ മിഷൻ

 

ആലപ്പുഴ ജില്ല :

1). ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്

2). ജില്ലാ ആശുപത്രി, മാവേലിക്കര

3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല

4). താലൂക്ക് ആസ്ഥാനആശുപത്രി, ചെങ്ങന്നൂർ

5). കെ സി എം ആശുപത്രി, നൂറനാട്

 

കോട്ടയം ജില്ല :

1- കോട്ടയം സർക്കാർ മെഡിക്കൽ കോളേജ്.

2- ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം.

3- ജനറൽ ആശുപത്രി, കോട്ടയം.

4- ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി.

5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി.

6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം.

7- കാരിത്താസ് ആശുപത്രി

8- ഭാരത് ഹോസ്പിറ്റൽ

 

ഇടുക്കി ജില്ല :

1-ജില്ലാ ആശുപത്രി, പൈനാവ്

2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ

3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുക്കണ്ടം

4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട്

5-താലൂക്ക് ആശുപത്രി, അടിമാലി

6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

 

എറണാകുളം ജില്ല :

1- സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി.

2- ജനറൽ ആശുപത്രി, എറണാകുളം.

3- കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി.

4- മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം

5- ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ.

6- ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി.

8- മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം.

9- ആസ്റ്റർ മെഡിസിറ്റി, എറണാകുളം.

10- അമൃത മെഡിക്കൽ കോളേജ്, എറണാകുളം.

11- ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം.

12- സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം.

13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

 

തൃശ്ശൂർ ജില്ല :

1- തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്.

2- ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ.

3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി.

4- മലങ്കര ആശുപത്രി, കുന്നംകുളം.

5- എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി.

6- അമല മെഡിക്കൽ കോളേജ്, തൃശൂർ.

7-ജനറൽ ആശുപത്രി, തൃശ്ശൂർ.

8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി.

9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ.

10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി.

11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്.

 

പാലക്കാട് ജില്ല :

1-സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ.

2- പാലന ആശുപത്രി.

3- വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം.

4- പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്.

5- സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്.

6- സേവന ഹോസ്പിറ്റൽ, പട്ടാമ്പി.

7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂർ.

8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്.

9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.

 

മലപ്പുറം ജില്ല :

1- മഞ്ചേരി മെഡിക്കൽ കോളേജ്.

2- അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ.

3- കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

4- മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

5- മിഷൻ ഹോസ്പിറ്റൽ, കോടക്കൽ.

6- അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

7- ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ.

8- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

9- ജില്ലാആശുപത്രി, തിരൂർ.

10- ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ.

 

വയനാട് ജില്ല

1-ജില്ലാ ആശുപത്രി, മാനന്തവാടി

2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി

3-താലൂക്ക് ഹോസ്പിറ്റൽ ,വൈത്തിരി

4-ഡി എം വിംസ് ഹോസ്പിറ്റൽ ,മേപ്പാടി

 

കോഴിക്കോട് ജില്ല

1-സർക്കാർ മെഡിക്കൽ കോളേജ്,കോഴിക്കോട്

2-ആസ്റ്റർ മിംസ് ആശുപത്രി, കോഴിക്കോട്

3-ബേബി മെമ്മോറിയൽ ആശുപത്രി

4-ആശ ഹോസ്പിറ്റൽ,വടകര

5-ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേർനൽ & ചൈൽഡ് ഹെൽത്ത്, കോഴിക്കോട്

6-ജനറൽ ആശുപത്രി, കോഴിക്കോട്

7-ജില്ലാ ആശുപത്രി, വടകര

8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

 

കണ്ണൂർ ജില്ല

1-പരിയാരം മെഡിക്കൽ കോളേജ്

2-സഹകരണ ആശുപത്രി, തലശേരി

3-എകെജി മെമ്മോറിയൽ ആശുപത്രി

4-ജനറൽ ആശുപത്രി, തലശേരി

5-ജില്ലാ ആശുപത്രി, കണ്ണൂർ

 

കാസർഗോഡ് ജില്ല

1-ജനറൽ ആശുപത്രി, കാസർഗോഡ്

2-ജില്ലാ ആശുപത്രി, കാനങ്ങാട്‌

3-ഹരിദാസ് ക്ലിനിക്, നീലേശ്വരം

Back to top button
error: