CrimeNEWS

കടുത്തുരുത്തിയില്‍ പെണ്‍കുട്ടിയെ ബലമായി ബൈക്കില്‍ കയറ്റി കൊണ്ടുപോയി; യുവാവ് അറസ്റ്റില്‍

കോട്ടയം: പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൂഴിക്കോല്‍ ലക്ഷംവീട് കോളനിയില്‍ കൊടുംന്തല അഖില്‍ കെ.അജിയെ(23) ആണു കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളും സുഹൃത്തും ചേര്‍ന്നു പത്താം തീയതി കടുത്തുരുത്തി സ്വദേശിനിയായ പെണ്‍കുട്ടിയെ വഴിയില്‍ വച്ചു ബലമായി ബൈക്കില്‍ കയറ്റി തട്ടിക്കൊണ്ടു പോവുകയായിരുന്നു.

Signature-ad

പരാതിയെ തുടര്‍ന്നു കടുത്തുരുത്തി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു നടത്തിയ തിരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കു നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: