പാലക്കാട്: ജോലിക്കായുള്ള അഭിമുഖത്തിന് പോവുകയായിരുന്ന ഇടുക്കി സ്വദേശി പാലക്കാടിന് സമീപം ട്രെയിനില്‍ നിന്ന് വീണ് മരിച്ചു.
നെടുങ്കണ്ടം രാമക്കല്‍മേട് കോമ്ബമുക്ക് സ്വദേശി വല്യഉഴത്തില്‍ രാജുവിൻ്റെ മകൻ ജ്യോതിഷ് കുമാറാണ് (22) മരിച്ചത്.
അഭിമുഖത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ വച്ചായിരുന്നു അപകടം. സംഭവത്തില്‍ കേസെടുത്ത റെയില്‍വേ പൊലീസ് അന്വേഷണം ആരംഭിച്ചു.