ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയായ കാവുംഭാഗം സ്വദേശിനിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്.കുട്ടിയെ കാണാനില്ലെന്നു കാട്ടി രക്ഷിതാവ് തിരുവല്ല പോലീസില്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
രാവിലെ പരീക്ഷയ്ക്കായി സ്‌കൂളിലേക്കു പോയ കുട്ടി വൈകുന്നേരമായിട്ടും വീട്ടില്‍ തിരികെ എത്താതിരുന്നതിനെത്തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
റെയില്‍വേ സ്‌റ്റേഷനുകള്‍, ബസ് സ്‌റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് രാത്രിയില്‍ അന്വേഷണം നടത്തിയതായി തിരുവല്ല എസ്‌എച്ച്‌ഒ ബി.കെ. സുനില്‍ കൃഷ്ണന്‍ പറഞ്ഞു. റെയില്‍വേ സ്‌റ്റേഷനുകളിലും ട്രെയിനുകളിലും ഉള്‍പ്പെടെ പരിശോധനകള്‍ രാവിലെയും തുടര്‍ന്നു.
സമീപ പോലീസ് സ്‌റ്റേഷനുകളിലേക്ക് രാത്രിയില്‍ തന്നെ വിവരം കൈമാറിയിരുന്നു. സ്‌കൂള്‍ പരിസരത്തുനിന്നാണ് കുട്ടിയെ കാണാതായതെന്നാണ് പ്രാഥമിക വിവരം.
അതേസമയം തിരുവല്ലയില്‍ നിന്ന് കാണാതായ ഒമ്ബതാം ക്ലാസുകാരിയുടെയും പ്രതികളുടെയും ചിത്രം പുറത്ത് വിട്ട് പോലീസ്.പെണ്‍കുട്ടിയെക്കുറിച്ചോ പ്രതികളെക്കുറിച്ചോ എന്തെങ്കിലും സൂചന ലഭിക്കുന്നവർ ഉടൻ തന്നെ പോലീസില്‍ അറിയിക്കാനാണ് ചിത്രങ്ങളടക്കം പുറത്തുവിട്ടിരിക്കുന്നത്. പെണ്‍കുട്ടിയുടെ പേര് പാർവതി എന്നാണെന്നും പ്രായം 15 വയസാണെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.
വെള്ളയില്‍ കറുത്ത പുള്ളികളുള്ള ഷർട്ട് ധരിച്ച രണ്ടുപേരാണ് പെണ്‍കുട്ടിയെ ബസ് സ്റ്റാൻഡില്‍ നിന്ന് കൊണ്ടുപോയതെന്നാണ് സൂചന. പെണ്‍കുട്ടി ബസ് സ്റ്റാൻഡില്‍ വച്ച് യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചാണ് ഇവരോടൊപ്പം പോയതെന്ന് സംശയിക്കുന്നു.
ചിത്രത്തില്‍ കാണുന്നവരെ ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ തിരുവല്ല പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡി വൈ എസ് പി അറിയിച്ചു.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബന്ധപ്പെടുക: 8078800660, 9207408732 , 9847720812.