KeralaNEWS

‘സമരാഗ്നി നായകൻ കെ.സുരേന്ദ്രൻ അവർകളെ’;അധ്യക്ഷ പ്രസംഗത്തിൽ അമളിപറ്റി ആൻ്റോ  ആന്റണി എം.പി

ഈ‌ കോൺഗ്രസിനിത് എന്തുപറ്റി?
‘സമരാഗ്നി നായകൻ കെ.സുരേന്ദ്രൻ അവർകളെ’;അധ്യക്ഷ പ്രസംഗത്തിൽ അഭിസംബോധന ചെയ്ത് കോൺഗ്രസ് എംപി ആൻ്റോ  ആന്റണി 
പത്തനംതിട്ട: കെപിസിസി പ്രസിഡൻ്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും നയിക്കുന്ന സമരാഗ്നി സമ്മേളനത്തിന്റെ അധ്യക്ഷ പ്രസംഗത്തിൽ അമളിപറ്റി പത്തനംതിട്ട എംപി ആൻ്റോ  ആന്റണി.
‘സമരാഗ്നി നായകൻ കെ.സുരേന്ദ്രൻ അവർകളെ..’ എന്നാണ് ആൻ്റോ  ആന്റണി അഭിസംബോധന ചെയ്തത്.കെ സുധാകരന് പകരം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ പേരാണ് ആന്റോ ആന്റണി പറഞ്ഞത്.ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.പെട്ടെന്നു തന്നെ അബദ്ധം മനസ്സിലാക്കി ആന്റോ ആന്റണി അത് തിരുത്തുകയും ചെയ്തു.
അതേസമയം ആലപ്പുഴയിലെ പത്ര സമ്മേളനത്തിനിടെ വി ഡി സതീശനെ, സുധാകരന്‍ തെറി പറഞ്ഞതും സോഷ്യൽ മീഡിയയിൽ വൈറലാണ്.വി.ഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ എത്താന്‍ വൈകിയതിലുള്ള ദേഷ്യം കൊണ്ടാണ് സുധാകരന്‍ തെറി പറഞ്ഞത്. മൈക്ക് ഓണ്‍ ആണെന്ന് അറിയാതെയായിരുന്നു സുധാകരന്റെ വാമൊഴി വഴക്കം.

ആലപ്പുഴയിലെ വാര്‍ത്ത സമ്മേളനത്തിലായിരുന്നു സംഭവം. മാധ്യമപ്രവര്‍ത്തകര്‍ കാത്തിരിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡിസിസി പ്രസിഡന്റ് ബി ബാബു പ്രസാദിനോട് സുധാകരന്‍ ദേഷ്യം പ്രകടിപ്പിച്ചത്.

 

കൂടുതല്‍ പ്രതികരണം ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ തടയുകയായിരുന്നു..മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച്‌ ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വേളയില്‍ വാര്‍ത്താ സമ്മേളനത്തിനിടെ ഇരുവരും മൈക്കിനായി
വഴക്കുണ്ടാക്കിയതും അടുത്ത കാലത്തായിരുന്നു.
വീഡിയോ കാണാം: https://www.facebook.com/share/v/LXTauptUBqnHY6P4/?mibextid=oFDknk
(വീഡിയോയ്ക്ക് കടപ്പാട്)

Back to top button
error: