കൊച്ചി: യാത്രക്കാർക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ കൊച്ചി മെട്രോ എപ്പോഴും പ്രത്യേക ശ്രദ്ധ പുലർത്താറുണ്ട്.
ഐ എസ് എല്‍ ഫുട്ബോള്‍ ദിവസങ്ങളിലാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.
കൊച്ചിയില്‍ ഫുട്ബോള്‍ പൂരം അരങ്ങേറുമ്ബോഴെല്ലാം മെട്രോയില്‍ 50 ശതമാനം വരെ ടിക്കറ്റ് ഇളവ് പ്രഖ്യാപിക്കാറുണ്ട്. ഇക്കുറിയും പതിവ് തെറ്റിയില്ല.
ഞായറാഴ്ച(ഫെബ്രുവരി 25) കേരള ബ്ലാസ്റ്റേഴ്സും ഗോവയുമായി നടക്കുന്ന ഐ എസ് എല്‍ മത്സരത്തിന് ആവേശം പകരാനായി കൊച്ചി മെട്രോ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചുകഴിഞ്ഞു. രാത്രി പത്ത് മണി മുതലുള്ള ടിക്കറ്റ് നിരക്കിലാണ് 50 ശതമാനം ഇളവ് വരുത്തിയിട്ടുള്ളത്. ഐ എസ് എല്‍ പ്രമാണിച്ച് ജെ എല്‍ എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്നും അധിക സർവ്വീസുകളും കൊച്ചി മെട്രോ ഒരുക്കുന്നുണ്ട്.
ജെഎല്‍എൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്എൻ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിൻ സർവ്വീസ് രാത്രി 11.30ന് ആയിരിക്കും.