ആംബുലൻസുകളെ ജിപിഎസ് സംവിധാനം ഉപയോഗിച്ചു ആരോഗ്യ വകുപ്പിന്റെ ആപ്പുമായി ബന്ധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
ആംബുലൻസ് ഉപയോഗിച്ച് കഞ്ചാവും കുഴല്‍പ്പണവുമെല്ലാം കടത്തുന്നത് സ്ഥിരം പരിപാടിയായിട്ടുണ്ട്. ഒറിജിനല്‍ ആംബുലൻസും ഒറിജിനല്‍ അല്ലാത്ത ആംബുലൻസുമുണ്ട്. എയര്‍പോര്‍ട്ടില്‍ പോകാൻ ആംബുലൻസ് ഉപയോഗിക്കുക, എയര്‍പോര്‍ട്ടില്‍ വന്നാല്‍ വീട്ടില്‍ പോകാൻ ആംബുലൻസ് ഉപയോഗിക്കുക എന്നിങ്ങനെയുള്ള പരിപാടികളുണ്ട്. ചില മാന്യന്മാര് ആംബുലൻസ് വാങ്ങിച്ച് ഇട്ടിട്ടുണ്ടെന്നും ഗണേഷ് കുമാര്‍ ആരോപിച്ചു.
ഇതോടെയാണ് ട്രാക്ക് ചെയ്യാൻ സംവിധാനം കൊണ്ട് വരാൻ തീരുമാനിച്ചത്. എല്ലാ ആംബുലൻസും എവിടെ പോകുന്നു, എവിടെ കിടക്കുന്നു എന്ന് അറിയാൻ സാധിക്കും. രോഗിയെയും കൊണ്ട് പോകുമ്ബോള്‍ പരിശോധിക്കണമെന്നല്ല പറയുന്നത്, എവിടെ പോയാണോ ആംബുലൻസ് നില്‍ക്കുന്നത് അവിടെ വച്ച് പരിശോധിക്കും. അതുപോലെ മൃതദേഹവുമായി പോകുമ്ബോഴോ കാലിയടിച്ച് പോകുമ്ബോഴോ സൈറണ്‍ മുഴക്കി പോകാൻ അനുവദിക്കില്ലെന്നും ഗണേഷ് കുമാർ പറഞ്ഞു.