KeralaNEWS

തിരുവനന്തപുരത്ത് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ 

തിരുവനന്തപുരം: ശശി തരൂരിനെതിരെ തിരുവനന്തപുരത്ത് നടി ശോഭന ബിജെപി സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍.
തിരുവനന്തപുരത്തെ ബിജെപിയുടെ  പരിപാടികളില്‍ നിറസാന്നിധ്യമാകുന്ന താരം കൂടിയാണ് ശോഭന. മാത്രമല്ല, അവരുടെ കുടുംബ വോട്ടുകളും തിരുവനന്തപുരത്തുണ്ട്. ബിജെപിയുമായി നടി സൗഹൃദം പുലര്‍ത്തുന്നു എന്ന തരത്തിലുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്കും ശോഭന എത്തിയിരുന്നു.

ഇതുവരെ ബിജെപി പട്ടികയില്‍ കേള്‍ക്കാത്ത പേരാണ് ശോഭനയുടേത്. അപ്രതീക്ഷിത സ്ഥാനാര്‍ഥികളുണ്ടാകുമെന്ന് ചില ബിജെപി നേതാക്കള്‍ സൂചിപ്പിച്ചിരുന്നു. കെട്ടിയിറക്കുന്ന സ്ഥാനാര്‍ഥി ഇത്തവണയുണ്ടാകില്ലെന്ന് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയതുമാണ്.

 

Signature-ad

സമീപകാലത്തായി സിനിമാ മേഖലയില്‍ നിന്ന് ചിലര്‍ ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. നടന്‍ ദേവന്‍, മേജര്‍ രവി, നിര്‍മാതാവ് സുരേഷ് കുമാര്‍ എന്നിവരെല്ലാം ഇതില്‍പ്പെടും. തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ആണ് മല്‍സരിക്കുക. എല്‍ഡിഎഫിന് വേണ്ടി സിപിഐയുടെ പന്ന്യന്‍ രവീന്ദ്രന്‍ മല്‍സരിക്കുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.

 

Back to top button
error: