Social MediaTRENDING

പാരസെറ്റമോള്‍ അമിതമായി കഴിക്കുന്നത് ഗുരുതരമായ കരള്‍ രോഗത്തിന് കാരണമാകുമെന്ന് പഠനം

നുഷ്യ ശരീരത്തിലെ സുപ്രധാന അവയവങ്ങളിലൊന്നാണ് കരള്‍. ശരീരത്തിനാവശ്യമായ പ്രോട്ടീനുകളുടെയും ഹോര്‍മോണുകളുടെയും ഉത്പാദനത്തിലും ശരീരത്തിലെ വിഷാണുക്കളുടെ ശുദ്ധീകരണത്തിലും കരള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.

എന്നാല്‍, സാധാരണ വേദനസംഹാരിയായ പാരസെറ്റമോള്‍ കരളിനെ തകരാറിലാക്കുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ഒരു പഠനം.

എഡിൻബർഗ് സർവകലാശാലയിലെ ഗവേഷകർ എലികളില്‍ നടത്തിയ പഠനങ്ങളിലൂടെ പാരസെറ്റമോള്‍ കരളിനെ എങ്ങനെ തകരാറിലാക്കുന്നു എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തി. ചിലപ്പോഴൊക്കെ മാരകവും സുഖപ്പെടുത്താൻ ബുദ്ധിമുട്ടുള്ളതുമായ അമിതമായ വിഷാംശത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങള്‍ പഠനം നല്‍കുന്നു.

Signature-ad

കരള്‍ കോശങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുകയും കോശങ്ങളുടെ മരണത്തിന് പോലും കാരണമാവുകയും ചെയ്യുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരത്തിലുള്ള കോശനാശം കരള്‍ രോഗങ്ങളായ ക്യാൻസർ, സിറോസിസ്, ഹെപ്പറ്റൈറ്റിസ് എന്നിവയുമായി ബന്ധപ്പെട്ടിട്ടുരിക്കുന്നുവെന്നതാണ് ശ്രദ്ധേയമായ കാര്യം. സ്കോട്ടിഷ് നാഷണല്‍ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സർവീസിലെയും എഡിൻബർഗ്, ഓസ്ലോ സർവകലാശാലകളിലെയും ഗവേഷകർ ഉള്‍പ്പെട്ട പഠനം സയൻ്റിഫിക് റിപ്പോർട്സില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പാരസെറ്റമോള്‍ ലോകത്തിലെ ഏറ്റവും ജനപ്രിയമായ വേദനസംഹാരിയാണ്. ശരീര താപനില കുറയ്ക്കാനും ഇത് ഉപയോഗപ്രദമാണ്. സുരക്ഷിതമായും നിർദേശിച്ച പ്രകാരവും ഇത് ഉപയോഗിക്കുമ്ബോള്‍ ഫലപ്രദമാണ്. എന്നിരുന്നാലും, ഈ മരുന്നിൻ്റെ അമിത അളവ് അപകടകരമായ പാർശ്വഫലങ്ങള്‍ക്ക് കാരണമാകുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ പാരസെറ്റമോളിൻ്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കേണ്ടതിൻ്റെ ആവശ്യകതയെ ഉയർത്തിക്കാട്ടുന്നു.

Back to top button
error: