തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മഹോത്സവം നടക്കുന്നതിന്റെ ഭാഗമായി പാളയം ക്രൈസ്റ്റ് ചര്‍ച്ചില്‍ ഞായറാഴ്ച രാവിലെ നടത്താനിരുന്ന ആരാധനകള്‍ ഒഴിവാക്കി.
ക്രൈസ്റ്റ് ചർച്ച് വികാരി റവ. പികെ ചാക്കോയാണ് ഞായറാഴ്ച രാവിലത്തെ ആരാധന ഒഴിവാക്കിയ വിവരം അറിയിച്ചത്.25 ന് ഞായറാഴ്ചയാണ് ഈ വർഷത്തെ ആറ്റുകാല്‍ പൊങ്കാല.
പൊങ്കാല ഇടുന്നവര്‍ക്ക് ദേവാലയത്തിന് മുന്നിലുള്ള വീഥിയില്‍ സൗകര്യമൊരുക്കാനാണ് രാവിലത്തെ ആരാധന ഒഴിവാക്കിയത്. ക്രൈസ്റ്റ് ചർച്ചില്‍ സാധാരണ രാവിലെ വിവിധ ഭാഷകളിലുള്ള ആരാധനയാണ് നടത്താറുള്ളത്. ഇതിന് പകരം വൈകിട്ട് 5.30ന് പൊതു ആരാധന നടത്താനാണ് തീരുമാനം.