IndiaNEWS

ബിഹാറില്‍ ടെമ്ബോ വാനും ട്രക്കും കൂട്ടിയിടിച്ച്‌ ഒൻപത് പേർ മരിച്ചു

പാറ്റ്ന: ബിഹാറില്‍ ടെമ്ബോ വാനും ട്രക്കും കൂട്ടിയിടിച്ച്‌ ഒൻപത് പേർ മരിച്ചു.ലഖിസരായിയിലാണ് നാടിനെ ഞെട്ടിച്ച അപകടം നടന്നത്.

ലഖിസരായ്-സിക്കന്ദ്ര മെയിൻ റോഡിലുള്ള ബിഹാരൗറ ഗ്രാമത്തിലാണ് സംഭവം. പതിനഞ്ചോളം യാത്രക്കാരുമായി വന്ന ടെമ്ബോ എതിർദിശയില്‍ നിന്ന് വന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

ടെമ്ബോയില്‍ യാത്ര ചെയ്തവരാണ് മരിച്ച ഒൻപത് പേരും. നിരവധി പേർക്ക് പരിക്കേറ്റു.വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ലഖിസരായ് എസ്പി പങ്കജ് കുമാർ പറഞ്ഞു.

Signature-ad

 ഒൻപത് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള സർക്കാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ട്രക്ക് ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

Back to top button
error: