IndiaNEWS

ബിജെപി-ജെഡിഎസ് സഖ്യം തോറ്റു, ബെംഗളൂരുവില്‍ എംഎല്‍സി തെരഞ്ഞടുപ്പില്‍ കോണ്‍ഗ്രസിന് ജയം

ബെംഗളൂരു: കർണാടകയില്‍ ബിജെപി – ജെഡിഎസ് സഖ്യത്തിന് തിരിച്ചടി. ബെംഗളുരുവില്‍ ഇന്നലെ നടന്ന എംഎല്‍സി തെരഞ്ഞെടുപ്പില്‍ എൻഡിഎ സഖ്യം തോറ്റു.

ബിജെപിയും ജെഡിഎസ്സും സഖ്യം പ്രഖ്യാപിച്ച ശേഷം കർണാടകയില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. കര്‍ണാടകയിലെ സാഹചര്യം കണക്കിലെടുത്താണ് ജെഡിഎസ് എന്‍ഡിഎയുടെ സഖ്യമായതെന്നായിരുന്നു എച്ച്‌ഡി കുമാരസ്വാമിയും ദേശീയ അധ്യക്ഷൻ എച്ച്‌ഡി ദേവഗൗഡയും വ്യക്തമാക്കിയിരുന്നത്.

Signature-ad

കേരളത്തില്‍ ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ ഈ സഖ്യം ബാധകമാകില്ലെന്നും കുമാരസ്വാമി പ്രതികരിച്ചിരുന്നു. എന്നാല്‍, എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെട്ടത് ജെഡിഎസിന് വലിയ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: