IndiaNEWS

ഡോക്ടറുടെ അക്കൗണ്ടില്‍ നിന്ന് 41 ലക്ഷം തട്ടിയ രാജസ്ഥാൻകാര്‍ പിടിയില്‍

കൊച്ചി: ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന പാലാരിവട്ടം സ്വദേശിയായ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് 41ലക്ഷംരൂപ അപഹരിച്ച രാജസ്ഥാൻ സ്വദേശികളായ രണ്ടുപേരെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു.

പവൻ കുമാർ, ലോകേഷ് ഭട്ട് എന്നിവരെയാണ് പൊലീസ് സംഘം രാജസ്ഥാനില്‍ ചെന്ന് പിടികൂടിയത്.

Signature-ad

ഡോക്ടറുടെ പേരില്‍ തയ്‌വാനിലേക്ക് അയച്ച പാഴ്‌സലില്‍ എം.ഡി.എം.എ ഉണ്ടെന്നും അത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പരിശോധിച്ചുവരികയാണെന്നും പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഡോക്ടർ ഇത്തരത്തില്‍ പാഴ്‌സല്‍ അയച്ചിരുന്നില്ലെന്ന് അറിയിച്ചപ്പോള്‍ അക്കൗണ്ട് പരിശോധിക്കണമെന്നായി പ്രതികള്‍.

തുടർന്ന് ഡോക്ടറുടെ ബാങ്ക് അക്കൗണ്ടിലെ 41 ലക്ഷംരൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു. ഡോക്ടറുടെ പരാതിയില്‍ സിറ്റി പോലീസ് കമ്മിഷണർ എസ്. ശ്യാം സുന്ദറിന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കമ്മിഷണർ കെ.എസ്.സുദർശനന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ കണ്ടെത്തിയത്.

പാലാരിവട്ടം പൊലീസ് ഇൻസ്‌പെക്ടർ മിഥുൻ, എസ്.ഐമാരായ കലേശൻ, അജിനാഥ് പിള്ള, സീനിയർ സിപി.ഒ അനീഷ്, ഇഗ്‌നേഷ്യസ് എന്നിവർ രാജസ്ഥാനില്‍ എത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

Back to top button
error: