തെങ്കാശി: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് റേഷൻ അരി കടത്തുന്നതിനിടെ ഒരാൾ പിടിയിൽ.
പുളിയറ ചെക്ക് പോസ്റ്റിലാണ് സംഭവം.കോവില്‍പട്ടി സ്വദേശി പട്ടുരാജൻ (37) ആണ് അറസ്റ്റിലായത്.
അജ്ഞാത വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് ഏഴ് ടണ്‍ അരിയുമായി ഇയാള്‍ പിടിയിലായത്. കേരള രജിസ്ട്രേഷനുള്ള ലോറിയിലാണ് അരി കടത്തിയത്.
തമിഴ്‌നാട്ടില്‍ നിന്ന് സംസ്ഥാന അതിർത്തികളിലൂടെ കേരളത്തിലേക്ക് റേഷൻ അരി അനധികൃതമായി കൊണ്ടുപോകുകയും ഉയർന്ന വിലയ്ക്ക് കേരളത്തില്‍ വില്‍ക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ നേരത്തെയും റിപ്പോർട്ട് ചെയ്തിരുന്നു.