തിരുവല്ല: വാഹനാപകടത്തില്‍പ്പെട്ട പരിക്കേറ്റ ഒന്നര വയസ്സുകാരിയടക്കം മൂന്ന് പേര്‍ക്ക് രക്ഷകനായി ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാര്‍. ടികെ റോഡിലെ നെല്ലാട് വെച്ചുണ്ടായ അപകടത്തിപ്പെട്ടവര്ക്കാണ് മന്ത്രി തുണയായത്.
ഞായറാഴ്ച വൈകിട്ട് ഏഴരയോടെ നെല്ലാട് ജംഗ്ഷന് സമീപം ഇരുചക്ര വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ തിരുവല്ല വള്ളംകുളം മേലേത്ത് പറമ്ബില്‍ വീട്ടില്‍ ഐറിന് ( 25 ), സഹോദരി പുത്രി നൈറ (ഒന്നര ), ഐറിന്റെ പിതാവ് ബാബു എം കുര്യാക്കോസ് ( 59) എന്നിവരെയാണ് മന്ത്രി ഇടപെട്ട് ആശുപത്രിയില്‍ എത്തിച്ചത്.
അപകടത്തില്‍ പരിക്കേറ്റ മൂന്നുപേരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.