ബിജെപി – ആർ എസ് എസ് പ്രവർത്തകരാണ് തന്നെ ആക്രമിച്ചതെന്നാണ് സിന്ധുറാണിയുടെ ആരോപണം.
തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് സിന്ധുറാണിയെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. സിന്ധുറാണിയുടെ വലതുകയ്യുടെ എല്ലിന് പൊട്ടലുണ്ട്. നിലവില്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് സിന്ധുറാണി.
തൃക്കടവൂർ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായുള്ള ഗാനമേളയ്ക്കിടെ ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സിന്ധുറാണിയുടെ ഭർത്താവും സി.പി.എം. പ്രവർത്തകനുമായ പ്രസാദുമായി ക്ഷേത്രമൈതാനത്തുവെച്ച് ചിലർ തർക്കത്തിലായതാണ് സംഘർഷത്തിന്റെ തുടക്കം. പ്രസാദിനെ ആള്‍ക്കൂട്ടം വളയുന്നതു തടയാൻ ശ്രമിച്ച സിന്ധുറാണിക്കുനേരേ ഇവർ തിരിയുകയായിരുന്നു.
തന്നെയും ഭർത്താവിനെയും ആക്രമിച്ചത് ആർ.എസ്.എസ്.-ബി.ജെ.പി. പ്രവർത്തകരാണെന്നാണ് സിന്ധുറാണി പോലീസിനു നല്‍കിയ മൊഴി. രണ്ടുപേരുടെ പേരും ഇവർ പോലീസിനു കൈമാറിയിട്ടുണ്ട്. ഉത്സവവുമായി ബന്ധപ്പെട്ട് ദിവസങ്ങള്‍ക്കുമുമ്ബ് പ്രദേശത്തെ സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ ഏറ്റുമുട്ടിയിരുന്നു. ക്ഷേത്രപരിസരത്ത് രാഷ്ട്രീയസംഘടനകളുടെ കൊടികള്‍ സ്ഥാപിക്കുന്നതും സന്നദ്ധസേവകർ കുടിവെള്ളം വിതരണം ചെയ്യുന്നതും സംബന്ധിച്ച വാക്കുതർക്കമാണ് സംഘർഷത്തിലേക്കു നീങ്ങിയത്