എല്‍.എല്‍.ബി. അവസാന വര്‍ഷ വിദ്യാര്‍ഥിനിയും ഡി.വൈ.എഫ്.ഐ. കുട്ടനാട് ബ്‌ളോക്ക് കമ്മിറ്റിയംഗവുമായ ആതിര തിലകി(25)ന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സി.പി.എം. കാവാലം ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ. കാവാലം മേഖലാ സെക്രട്ടറിയുമായ പി.എസ് അനന്തു(26)വിനെയാണ് കൈനടി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
കാവാലം പഞ്ചായത്ത് ഒന്നാം വാര്‍ഡ് രണ്ടരപറയില്‍ ആര്‍.വി. തിലകന്റെ മകളാണ് ആതിര. കാവാലം അഞ്ചാം വാര്‍ഡ് പത്തില്‍ച്ചിറ വീട്ടില്‍ പരേതനായ നളിനാക്ഷന്റെ മകനാണ് അനന്തു.
ആത്മഹത്യാ പ്രേരണാക്കുറ്റമാണ് അനന്തുവിനുമേല്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ മാസം അഞ്ചിന് രാത്രി ജോലി കഴിഞ്ഞു വീട്ടിലെത്തിയ മാതാപിതാക്കളായ തിലകനും ബേബി തിലകനുമാണ് ആതിരയെ വീടിന്റെ മുകളിലെ നിലയിലെ ജനാല കമ്ബിയില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്. കാവാലം പഞ്ചായത്ത് മുന്‍ അംഗമായിരുന്നു സി.പി.എം. പ്രാദേശിക നേതാവ് കൂടിയായ ആതിരയുടെ പിതാവ് തിലകന്‍. സംഘടനാ പ്രവര്‍ത്തനത്തിനിടെയാണ് അനന്തുവുമായി ആതിര പ്രണയത്തിലായത്. തുടര്‍ന്ന് ഇരുവീട്ടുകാരും ചേര്‍ന്ന് 2021 നവംബര്‍ 14ന് മോതിരം മാറ്റച്ചടങ്ങ് നടത്തി.
ജനുവരി അഞ്ചിന് ആതിരയുടെ വീട്ടില്‍ വന്ന പ്രതി മുറിയില്‍ വച്ച് വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തതിലുള്ള മനോവിഷമത്തില്‍ യുവതി ആത്മഹത്യചെയ്യുകയായിരുന്നെന്നാ