IndiaNEWS

രാജസ്ഥാനിലെ കോട്ടയില്‍ മെഡിക്കൽ വിദ്യാര്‍ഥിനിയെ കൂട്ടബലാത്സംഗം ചെയ്തു

ജയ്പൂർ: രാജസ്ഥാനിലെ കോട്ടയില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മെഡിക്കല്‍ പ്രവേശനത്തിനായി പരിശീലനത്തിനെത്തിയ വിദ്യാർഥികളാണ് സഹപാഠിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

 പെണ്‍കുട്ടിയെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയ ശേഷം യുപി സ്വദേശിയായ യുവാവും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

Signature-ad

ശനിയാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെത്തുടർന്ന് കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Back to top button
error: