കൊട്ടിയൂർ :തെരുവ് നായ കുറുകെ ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് മുച്ചക്രവാഹനം മറിഞ്ഞു ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു.
കൊട്ടിയൂര്‍ പാലുകാച്ചിയിലെ അമ്ബലപ്പടി സ്വദേശിനി രമണിയാണ് (40) മരിച്ചത്. ഹാജി റോഡ് അയ്യപ്പന്‍കാവ് ഇറക്കത്തിലാണ് വ്യാഴാഴ്ച്ച രാവിലെ അപകടം നടന്നത്.നിയന്ത്രണം വിട്ട മുച്ചക്രവാഹനം റോഡ് അരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.
അപകടത്തിനിടയില്‍ യുവതിയുടെ തല മരത്തിലും കല്ലിലും ഇടിച്ച് ഹെല്‍മറ്റ് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പരേതരായ അമ്ബലപ്പടി നല്ലമ്ബിരാന് – മീനാക്ഷി ദമ്ബതികളുടെ മകളായ രമണി കൊട്ടിയൂരിലെ ഒരു കൊറിയര്‍ സ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. അവിവാഹിതയാണ്.