KeralaNEWS

ഒൻപതാം ക്ലാസ് വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച്‌ വഴിയാത്രക്കാരൻ മരിച്ചു

കാസർകോട്: കുമ്പളയിൽ ഒൻപതാം ക്ലാസുകാരനായ വിദ്യാര്‍ഥി ഓടിച്ച ബൈക്കിടിച്ച്‌ വഴിയാത്രക്കാരൻ മരിച്ചു.അംഗഡിമൊഗർ പെർളാടത്തെ അബ്ദുല്ല കുഞ്ഞി (60) ആണ് മരിച്ചത്.

ബുധനാഴ്ച വൈകീട്ട് 4.45 മണിയോടെ കുമ്ബള ടൗണില്‍ വെച്ചാണ് അപകടം സംഭവിച്ചത്.ബസ് സ്റ്റാൻഡില്‍ നിന്ന് റോഡ് മുറിച്ച്‌ കടക്കുകയായിരുന്ന അബ്ദുല്ലയെ വിദ്യാർഥി ഓടിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ബൈക്ക് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അബ്ദുല്ലയെ ഉടൻ തന്നെ കുമ്ബള സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

ബൈക്ക് ഓടിച്ച വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇയാളുടെ മാതാപിതാക്കൾക്കെതിരെയും കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Back to top button
error: