പാലക്കാട്: ഗവര്‍ണറുടെ വാഹനമാണെന്ന് കരുതി ആംബുലന്‍സിന് കരിങ്കൊടി കാണിച്ച് എസ്.എഫ്.ഐ. പാലക്കാട് കാഴ്ച്ചപ്പറമ്പിലാണ് എസ്.എഫ്.ഐ ആംബുലന്‍സിന് കരിങ്കൊടികാണിച്ചത്.
ദേശീയപാത 544ലൂടെ സൈറനിട്ട് വന്ന വാഹനം ഗവര്‍ണറുടേതാണെന്ന് തെറ്റിദ്ധരിച്ച് എസ്.എഫ്.ഐക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.
അതേസമയം കഞ്ചിക്കോട്ട് വച്ച് ഗവര്‍ണര്‍ക്ക് എതിരെ കരിങ്കൊടി കാണിച്ചു. സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടി എത്തിയപ്പോള്‍ ആയിരുന്നു ഗവര്‍ണര്‍ക്കെതിരെ എസ്.എഫ്.ഐയുടെ കരിങ്കൊടി പ്രതിഷേധമുണ്ടായത്.
എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് അരുണ്‍ ദേവിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.അതേസമയം, സംഭവത്തില്‍ വിമര്‍ശനവുമായി ഗവര്‍ണര്‍ എത്തി.
മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി അയച്ചിരിക്കുന്നതെന്നാണ് ഗവര്‍ണറുടെ പ്രതികരണം.
എസ്.എഫ്.ഐക്കാര്‍ എന്തിനാണ് തന്റെ പിറകെ നടക്കുന്നതെന്ന് അവരോട് തന്നെ ചോദിക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.