കോഴിക്കോട് ജില്ലാ ജഡ്ജി ബൈജു നാഥിനെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ ജുഡീഷ്യൽ അംഗമായി തീരുമാനിച്ചു. അഞ്ചു വർഷത്തേക്കാണ് നിയമനം. ബൈജു നാഥിന്റെ തസ്തിക ഹൈക്കോടതി ജഡ്ജിക്ക് തുല്യമാണ്.
കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, സ്പീക്കർ എന്നിവരടങ്ങുന്ന സമിതി ഇതു സംബന്ധിച്ച ശുപാർശ ഗവർണർക്ക് കൈമാറി. കേരള ജുഡീഷ്യൽ ഓഫീസേഴ്സ് പ്രസിഡണ്ടാണ് ബൈജു നാഥ്