ന്യൂഡൽഹി: ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തി രാഹുൽ ഗാന്ധി ഡല്‍ഹിയിലേക്ക് പുറപ്പെട്ടു.അംബികാപൂരില്‍ നിന്ന് പ്രത്യേക വിമാനത്തിലാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
പഞ്ചാബിലും ഹരിയാനയിലും നടന്നുകൊണ്ടിരിക്കുന്ന കർഷക പ്രതിഷേധം നിരീക്ഷിച്ചതിന് ശേഷമാണ് രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക് പോകാൻ തീരുമാനിച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഡൽഹിയിൽ രാഹുൽ കർഷകരുമായി ചർച്ച നടത്തുമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ഡല്‍ഹിയിലേക്കുള്ള യാത്രയില്‍ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുല്‍ ഗാന്ധിയെ അനുഗമിച്ചു.അതേസമയം ബിജെപി പ്രവർത്തകരുടെ കനത്ത എതിർപ്പിനെ തുടർന്ന് ഉത്തർപ്രദേശിലടക്കം ഭാരത് ജോഡോ ന്യായ് യാത്ര നിര്‍ത്തി വയ്ക്കേണ്ടി വന്നത് കോൺഗ്രസിന് ക്ഷീണമായി.പിന്നാലെയാണ് രാഹുൽ ഗാന്ധി യാത്ര ഉപേക്ഷിച്ച് ഡൽഹിയിലേക്ക് മടങ്ങിയത്.