മസ്കറ്റ്: അധികൃതരുടെ മുന്നറിയിപ്പ് ലംഘിച്ച് വാദിയില്‍ ഇറങ്ങിയ 36 പേരെ റോയല്‍ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ദാഖിലിയ ഗവർണറേറ്റിലെ വിവിധ വാദികളില്‍ ഇറങ്ങിയവരെയാണ് പൊലീസ് പിടിക്കൂടിയത്.
ഇവർക്കെതിരായ നിയമനടപടികള്‍ പൂർത്തീകരിച്ച് വരികയാണെന്ന് റോയല്‍ ഒമാൻ പൊലീസ് അറിയിച്ചു. ഇബ്രിലെ വാദിയില്‍ വാഹനത്തില്‍ കുടുങ്ങിയ ഏഴംഗ കുടുംബത്തെ സിവില്‍ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു.
സിനാവിലെയും, ലിവയിലെയും വാദികളില്‍പെട്ട രണ്ടുപേരെയും രക്ഷിച്ചു. എല്ലാവരുടെയും ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ വ്യക്തമാക്കി.കഴിഞ്ഞ ദിവസം വാദിയിൽ വാഹനം കുടുങ്ങി ഒരു മലയാളി ഉൾപ്പെടെ മൊത്തം ആറ് പേർ ഒമാനിൽ മരണപ്പെട്ടിരുന്നു.