IndiaNEWS

മോദിയല്ല, ഖത്തറില്‍ നിന്ന് നാവികരെ രക്ഷിക്കാൻ ഇടപെട്ടത് ഷാരൂഖ് ഖാനെന്ന് ബിജെപി നേതാവ് 

ന്യൂഡൽഹി: ഖത്തറില്‍ നിന്ന് നാവികരെ മോചിപ്പിക്കാൻ ഇടപെട്ടത് ബോളിവുഡ് താരം ഷാരൂഖ് ഖാനെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമിയുടെ വെളിപ്പെടുത്തല്‍.

അടുത്ത രണ്ട് ദിവസങ്ങളില്‍ യുഎഇയും ഖത്തറും സന്ദർശിക്കുമെന്നും ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുമെന്നും കാണിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കുവെച്ച എക്‌സിലെ പോസ്റ്റിനെ വിമര്ശിച്ചുകൊണ്ടായിരുന്നു സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. ഖത്തറില്‍ പോകുമ്ബോള്‍ സിനിമാ താരം ഷാരൂഖ് ഖാനെയും മോദി കൂടെ കൊണ്ടുപോകണമെന്ന്  സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞു.

Signature-ad

‘സിനിമാ താരം ഷാരൂഖ് ഖാനെയും മോദി കൂടെ കൊണ്ടുപോകണം. വിദേശകാര്യമന്ത്രാലയവും ദേശീയ സുരക്ഷ ഏജൻസിയും ഖത്തർ ഷെയ്ഖിനെ അനുനയിപ്പിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ മോദി ഷാരൂഖ് ഖാനോട് ഇടപെടുവാൻ അപേക്ഷിച്ചു. അങ്ങനെയാണ് നമ്മുടെ നാവിക ഉദ്യോഗസ്ഥരെ മോചിപ്പിക്കുവാനുള്ള വിലയേറിയ ഇടപെടൽ ഖത്തർ ഷെയ്ഖില്‍ നിന്നുണ്ടാകുന്നത്.അല്ലാതെ ഇപ്പോൾ കൊട്ടിഘോഷിക്കുന്നപോലെ മോദിയുടെ മിടുക്കുകൊണ്ടല്ല’ സുബ്രഹ്മണ്യൻ സ്വാമി എക്‌സില്‍ കുറിച്ചു.

Back to top button
error: