കൊച്ചി: ഓണ്‍ലൈന്‍ ബസ് ടിക്കറ്റിംഗ് പ്ലാറ്റ്ഫോമായ റെഡ്ബസ് ഓപ്പണ്‍ നെറ്റ്വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സുമായി ചേര്‍ന്നു കൊച്ചി മെട്രോ ടിക്കറ്റിംഗ് സൗകര്യങ്ങള്‍ നല്‍കിത്തുടങ്ങി.
കൊച്ചിയിലെ ഏകദേശം 90,000 വരുന്ന പ്രതിദിന മെട്രോ ഉപഭോക്താക്കള്‍ക്കു സേവനം നല്കാന് ലക്ഷ്യമിട്ടുള്ള ഈ പദ്ധതി വഴി റെഡ്ബസ് ഉപയോക്താക്കള്‍ക്ക് ആന്‍ഡ്രോയിഡ് ആപ്പ് വഴി മെട്രോ ടിക്കറ്റുകള്‍ തടസമില്ലാതെ ബുക്ക് ചെയ്യാന്‍ കഴിയും.
അതേസമയം ഐഎസ്എല്‍ മത്സരം നടക്കുന്ന സാഹചര്യത്തില്‍ ഇന്ന് അധികസർവീസുമായി കൊച്ചി മെട്രൊ.ജെഎല്‍എന്‍ സ്റ്റേഡിയം മെട്രൊ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേയ്ക്കും എസ്എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന സര്‍വീസ് രാത്രി 11.30 വരെയായിരിക്കും.
രാത്രി പത്തുമണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ലഭിക്കും. മത്സരം കാണാന്‍ മെട്രോയില്‍ വരുന്നവര്‍ക്ക് തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുള്ള സൗകര്യവുമുണ്ട്.