ഭോപ്പാൽ: മധ്യപ്രദേശില്‍ പടക്കനിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ആറുപേര്‍ മരിക്കുകയും 60 ൽ ഏറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹാര്‍ദയിലാണ് സംഭവം.
പടക്കനിര്‍മ്മാണശാലയില്‍ ഉണ്ടായ തീപിടിത്തമാണ് സ്ഫോടനത്തില്‍ കലാശിച്ചത്. ഫാക്ടറിയില്‍ നിരവധി സ്ഫോടനങ്ങളാണ് നടന്നതെന്ന് പരിസരവാസികൾ പറയുന്നു.
സ്ഫോടനം നടന്ന സമയത്ത് ഫാക്ടറിയില്‍ 150 ജീവനക്കാര്‍ ഉണ്ടായിരുന്നതായി സ്ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ട ജീവനക്കാരന് പറഞ്ഞു. സംഭവത്തെ കുറിച്ച് അധികൃതരില്‍ നിന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.