മമ്മൂട്ടിക്കും മോഹന്‍ലാലിനും പത്മശ്രീ ലഭിച്ചതും യേശുദാസിന് പത്മവിഭൂഷന് ലഭിച്ചതും തമിഴ്നാടിന്റെ ശുപാര്‍ശയിലാണ്.
1998ലാണ് മുമ്മൂട്ടിക്ക് പത്മശ്രീ ലഭിക്കുന്നത്. മോഹന്‍ലാലിന് 2001ലാണ് പത്മശ്രീ ലഭിച്ചത്. യേശുദാസിന് 1975ല്‍ തന്നെ പത്മശ്രീ ലഭിച്ചു. എന്നാല്‍ 27 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു പത്മവിഭൂഷന് ലഭിക്കാന്‍. ഇതിനുകാരണമായതും തമിഴ്നാടാണ്. ശുപാര്‍ശ ചെയ്യുന്ന സംസ്ഥാനങ്ങലുടെ ലിസ്റ്റിലാണ് അവാര്‍ഡ് ലഭിച്ചവര്‍ സ്ഥാനം പിടിക്കുക. സംസ്ഥാന സര്‍ക്കാറിന്റെ ശുപാര്‍ശ പരിഗണിക്കാതെ പുരസക്കാരം നിശ്ചയിച്ചു തുടങ്ങിയ ശേഷമാണ് മോഹന്‍ലാലിനും (2019) കെഎസ് ചിത്രയ്ക്കും (2021) പത്മവിഭൂഷണ്‍ ലഭിച്ചത്.
2003ല്‍ സുകുമാരിയും 2005ല്‍ ചിത്രയും 2006 ല്‍ ശോഭനയും 2011 ല്‍ ജയറാമും പത്മശ്രീ നേടിയത് തമിഴ്നാടിന്റെ ശുപാര്‍ശയിലാണ്. എന്നാല്‍ 1998ല്‍ തന്നെ പത്മശ്രീ നേടിയ മമ്മൂട്ടി ഇപ്പോഴും അതേ അവാര്‍ഡിലാണ് അറിയപ്പെടുന്നത്.