മോസ്കോ എംബസിയിലെ സെക്യൂരിറ്റി അസിസ്റ്റന്റും ഉത്തർപ്രദേശിലെ ഹാപുർ സ്വദേശയുമായ സത്യേന്ദ്ര സിവാലാണ് അറസ്റ്റിലായത്. യു പി തീവ്രവാദ വിരുദ്ധ സ്ക്വാഡ് മീററ്റില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പാക് ചാര സംഘടനയായ ഐ എസ് ഐയില്‍നിന്നും പണം വാങ്ങിയാണ് ഇയാള്‍ വിവരങ്ങള്‍ ചോർത്തി നല്‍കിയത്. 2021 മുതല്‍ ഇയാള്‍ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി പ്രവർത്തിക്കുകയായിരുന്നു. രാജ്യദ്രോഹ കുറ്റമടക്കം ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ലക്നൗവിലെ എ ടി എസ് സ്റ്റഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇയാളെ കേന്ദ്ര ഏജൻസികള്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
യുവാവിന്റെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈല്‍ ഫോണുകള്‍ എസ്ടിഎസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്ത്യൻ എംബസി, പ്രതിരോധ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ മിലിട്ടറി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ സുപ്രധാന രഹസ്യവിവരങ്ങള്‍ പാകിസ്താന് കൈമാറിയെന്നാണ് സത്യേന്ദ്ര സിവാളിനെതിരെയുള്ള കുറ്റം.എടിഎസ് സംഘം നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി അധികൃതർ പറഞ്ഞു.
2021 മുതല്‍ ഇയാള്‍ മോസ്കോയിലെ എംബസിയില്‍ ഇന്ത്യ ബേസ്ഡ് സെക്യൂരിറ്റി അസിസ്റ്റന്റായി (ഐബിഎസ്എ) ജോലി ചെയ്യുകയായിരുന്നു.വിദേശകാര്യ വകുപ്പ് ജീവനക്കാരില്‍നിന്ന് ഐഎസ്ഐ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് എടിഎസിന് രഹസ്യവിവരം ലഭിച്ചിരുന്നു.തുടർന്ന് ഇയാള്‍ എടിഎസിന്റെ നിരീക്ഷണ വലയത്തിലായിരുന്നു. ഇന്ത്യന്‍ പട്ടാളത്തെ സംബന്ധിച്ച വിവരങ്ങളാണ് ഇയാള്‍ ചോർത്തി നല്‍കിയിരുന്നത്.
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെ രണ്ട് പേരെ കഴിഞ്ഞ വർഷം യുപിയിലെ ഹാപൂരില്‍ നിന്നും ഗാസിയാബാദില്‍ നിന്നും എടിഎസ് അറസ്റ്റ് ചെയ്തിരുന്നു.