KeralaNEWS

റാന്നിയിൽ ഒഴുക്കിൽപ്പെട്ട് മരിച്ച മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി

റാന്നി: പമ്പാനദിയിൽ  മുണ്ടപ്പുഴക്കടവിന് സമീപം ഒഴുക്കില്‍പ്പെട്ട മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
 പുതുശ്ശേരിമല പുഷ്പ്പമംഗലത്ത് അനിലിൻ്റെയും (52) മകൾ നിരഞ്ജനയുടെയും(17) സഹോദര പുത്രൻ ഗൗതമിൻ്റെയും (14) മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
പോലീസും ഫയർഫോഴ്സും  നാട്ടുകാരും ചേർന്ന് ദീർഘനേരം നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംഭവം അറിഞ്ഞ ഉടൻ തന്നെ റാന്നിയിൽ ഉണ്ടായിരുന്ന  മന്ത്രി  റോഷി അഗസ്റ്റിനും  എംഎൽഎ അഡ്വ.പ്രമോദ് നാരായണും ആന്റോ
 ആൻ്റണി എംപിയും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ അപകടസ്ഥലത്ത് എത്തിയിരുന്നു.

ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.നദിയില്‍ കുളിക്കാനെത്തിയ  ഇവർ കയത്തില്‍പ്പെടുകയായിരുന്നു എന്നാണ് സൂചന.മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Back to top button
error: