KeralaNEWS

കെ കെ നായർ എന്ന പത്തനംതിട്ട ജില്ലയുടെ സ്ഥാപകൻ ഓർമ്മയായിട്ട് 11വർഷങ്ങൾ

ത്തനംതിട്ട ജില്ലയുടെ പിറവിക്ക് കാരണക്കാരനായ കെ കെ നായർ എന്ന കുളപ്പുരയ്ക്കൽ കരുണാകരൻ നായർ ഓർമ്മയായിട്ടു പതിനൊന്നു വർഷങ്ങൾ.(2 February 1931-7 February 2013)
 ചുമ്മാതെ ഉണ്ടായതല്ലായിരുന്നു പത്തനംതിട്ട ജില്ല.1982­-ൽ കെ  കരുണാകരന്‍ മന്ത്രിസഭയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായപ്പോൾ സ്വതന്ത്ര അംഗമായിരുന്ന കെ.കെ. നായരുടെ പിന്തുണ കരുണാകരന്‍ അഭ്യര്‍ത്ഥിച്ചു. അതിന് കരുണാകരന്‍ കെ കെ നായര്‍ക്ക് നൽകിയ ഓഫർ മന്ത്രി­ സ്ഥാനമായിരുന്നു.എന്നാല്‍ മന്ത്രിപദം നിരസിച്ച നായര്‍ പത്തനംതിട്ട കേന്ദ്രീകരിച്ച് ജില്ല രൂപീക­രിക്കണം എന്ന് ആവശ്യപ്പെടുകയായിരുന്നു.അത് അംഗീകരിക്കാതെ മുഖ്യമന്ത്രി കരുണാകരന് വേറെ വഴിയില്ലായിരുന്നു. അങ്ങനെ കൊല്ലം, ആല­പ്പുഴ ജില്ലകള്‍ വിഭജിച്ച്  1982 നവംബർ മാസം 1-ാം തീയതി
പത്തനംതിട്ട ജില്ല രൂപം കൊണ്ടു.
ബിരുദാനന്തര ബിരുദധാരിയായ കെ.കെ. നായർ 34 വർഷം നിയമസഭയിൽ പത്തനംതിട്ട മണ്ഡലത്തെ പ്രതിനിധീകരിച്ചു.ജില്ല രൂപീകരിക്കുന്നതിൽ മാത്രമല്ല, റിങ് റോഡ് ഉൾപ്പെടെ ഇന്ന് നഗരത്തിൽ കാണുന്ന ഒട്ടുമിക്ക വികസനപ്രവർത്തനങ്ങളും അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായിരുന്നു.

Back to top button
error: