KeralaNEWS

മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 8ന്

കാസർകോട്: അത്യാധുനിക സൗകര്യങ്ങളുമായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി കാസർകോട് ആസ്ഥാന മന്ദിരം നിർമിക്കുന്നു.

മന്ദിരത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി എട്ടിന് വൈകുന്നേരം 4.30ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിർവഹിക്കും.

മുസ്ലിം ലീഗ് ദേശീയ ജെനറല്‍ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജെനറല്‍ സെക്രടറി പി എം എ സലാം ഉള്‍പടെയുള്ള നിരവധി നേതാക്കള്‍ സംബന്ധിക്കും.

Signature-ad

ആസ്ഥാന മന്ദിരത്തിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നേതാക്കള്‍ യു എ ഇയില്‍ നടത്തിയ സന്ദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു.

ഇത് കൂടാതെ ഓണ്‍ലൈൻ വഴിയുള്ള ധനസമാഹരണത്തിന് കഴിവിന്റെ പരമാവധി സഹായിക്കണമെന്ന് നേതാക്കള്‍  അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതല്‍ 29 വരെയാണ് ആസ്ഥാന മന്ദിരത്തിനുള്ള ഓണ്‍ലൈൻ ധനസമാഹരണ യജ്ഞം നടക്കുന്നത്. ജില്ലയില്‍ നിന്നും കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്ത് നിന്നും വലിയ രീതിയിലുള്ള സംഭാവന എത്തുമെന്ന് തന്നെയാണ് ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നത്.

നിലവില്‍ പഴയ ബസ് സ്റ്റാൻഡിന് സമീപം എംജി റോഡിലാണ് മുസ്ലിം ലീഗിന്റെ ജില്ലാ ആസ്ഥാന മന്ദിരം പ്രവർത്തിച്ച്‌ വരുന്നത്. പുതിയ ബസ് സ്റ്റാൻഡിന് സമീപം 34 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയാണ് പുതിയ മന്ദിരം നിർമിക്കുന്നത്. വനിതാ ലീഗ് അടക്കം എല്ലാ പോഷക സംഘടനകള്‍ക്കും ഇതില്‍ ഓഫീസ് സൗകര്യം ഉണ്ടായിരിക്കും. വിശാലമായ കോണ്‍ഫറൻസ് ഹോള്‍ അടക്കമാണ് നാല് നിലകളുള്ള ആസ്ഥാന മന്ദിരം നിർമിക്കുന്നത്.

Back to top button
error: