KeralaNEWS

മറുനാടന്‍ തൊഴിലാളിയുടെ ആക്രമണത്തില്‍ പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ആലുവ: മദ്യലഹരിയില്‍ മറുനാടന്‍ തൊഴിലാളിയുടെ അക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു.ആലുവ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രാജേഷിനാണ് കല്ലേറില്‍ പരിക്കേറ്റത്.

ചെവിക്ക് പരിക്കേറ്റ പോലീസുകാരെ ആലുവ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി.

Signature-ad

ലുവ ജലശുദ്ധീകരണശാലയ്ക്ക് സമീപം വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം.സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറുകള്‍ക്ക് നേരെ ബംഗാള്‍ സ്വദേശിയായ യുവാവ് കല്ലെറിയുകയായിരുന്നു.

 സംഭവമറിഞ്ഞ് ആലുവ പോലീസ് സ്ഥലത്തെത്തി കൈയ്യില്‍ കല്ലുമായി നിന്ന യുവാവിനെ പിടികൂടാന്‍ ശ്രമിച്ചപ്പോഴാണ് പോലീസുകാരെ ഇയാള്‍ ആക്രമിച്ചത്.ഒടുവിൽ കൂടുതൽ പോലീസെത്തിയാണ് ഇയാളെ പിടികൂടിയത്.

Back to top button
error: