ശോഭാ സുരേന്ദ്രന് ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷയാകുമെന്ന് ഏതാണ്ട് ഉറപ്പായി. ഇപ്പോൾ പാർട്ടി ദേശീയ നിര്‍വാഹക സമിതിയംഗമായ ശോഭാ സുരേന്ദ്രന് ന്യൂഡല്‍ഹിയിലെത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി. കേരളത്തിലെ ബി.ജെ.പിയെ പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്തിക്കാന്‍ തനിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് ഈ കൂടിക്കാഴ്ച്ച എന്ന് ശോഭാ ഫെയ്സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
കേരളത്തിലെ ബി.ജെ.പി അധ്യക്ഷയായി ശോഭാ സുരേന്ദ്രനെ നിയമിക്കും എന്ന അഭ്യുഹങ്ങള്‍ക്കിടെയാണ് അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ച.
“സര്‍ദാര്‍ വല്ലഭായ് പട്ടേലിന് ശേഷം ഭാരതം കണ്ട ഏറ്റവും കരുത്തനായ ആഭ്യന്തരമന്ത്രി അമിത് ഷാ ജിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു. രാജ്യത്തിന്റെ സുരക്ഷക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിജിയോടൊപ്പം തോളോട് തോള് ചേര്‍ന്ന് ചരിത്രപരമായ നടപടികള്‍ കൈക്കൊള്ളുന്ന അമിത് ഷാ ജിയോടൊപ്പമുള്ള കൂടിക്കാഴ്ച കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ഉയരത്തിലേക്ക് എത്തിക്കാന്‍ എനിക്ക് കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും പകര്‍ന്നു നല്‍കുന്നതായിരുന്നു.”
ശോഭാ സുരേന്ദ്രൻ ഫെയ്സ് ബുക്കിൽ കുറിച്ചു.