
ലക്നൗ: ഉത്തർപ്രദേശില്‍ കസേരയെപ്പറ്റി ഉണ്ടായ തർക്കത്തില്‍ വിവാഹം തന്നെ വേണ്ടെന്ന് വെച്ച് വരൻ. തന്റെ മുത്തശിക്ക് ഇരിക്കാൻ കസേര ലഭിക്കാത്തതിനെ തുടർന്നാണ് വരൻ വിവാഹം ഉപേക്ഷിച്ചത്.
വരന്റെ മുത്തശ്ശിക്ക് വേദിയിൽ ഇരിക്കാനായി കസേര ലഭിക്കാതെ വന്നപ്പോള്‍ വരൻ ഇടപെടുകയായിരുന്നു.ഇതോടെ വിവാഹ വേദിയില്‍ തർക്കം ഉണ്ടാകുകയും ചെയ്തു.
തർക്കം രൂഷമായപ്പോള്‍ വരൻ വിവാഹം നടക്കില്ലെന്ന് പറയുകയായിരുന്നു.അതേസമയം വിവാഹ ഒരുക്കത്തിനായി ചെലവായ തുക നല്‍കിയതിന് ശേഷമാണ് വരന്റെ സംഘത്തെ വധുവിന്റെ ബന്ധുക്കള്‍ പോകാൻ അനുവദിച്ചത്.
രണ്ട് കുടുംബങ്ങളില്‍ നിന്നും പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നും ഇരുകൂട്ടരും ചേർന്ന് വിഷയം പരിഹരിച്ചതായി കരുതുന്നതായും പരാതി ലഭിച്ചാല്‍ അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു






