വയനാട്: വയോധികന് ചാണകക്കുഴിയിൽ വീണ് മരിച്ചു.കേണിച്ചിറ പോലീസ് സ്റ്റേഷന് പരിധിയിലെ പൂതാടിയിലാണ് സംഭവം.
തൊഴുത്തിനു പിറകിലെ കുഴിയില്‍ അബദ്ധവശാൽ വീഴുകയായിരുന്നു.
പൂതാടി മണ്ഡപത്തില്‍ പുഷ്പാംഗദന് (60) ആണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലരയോടെയായിരുന്നു സംഭവം.
തൊഴുത്തില്‍ ശുചീകരണ ജോലി നടത്തുന്നതിനിടെ അബദ്ധവശാൽ ഇദ്ദേഹം കുഴിയിലേക്ക് വീഴുകയായിരുന്നുവെന്നാണ് കരുതുന്നത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.മൃതദേഹം സുല്‍ത്താന്‍ബത്തേരി ഗവണ്മെന്റ് ആശുപത്രിയി മോര്‍ച്ചറിയിൽ.