ചന്ദ്രനഗര്‍ കൂട്ടുപാതയില്‍ ലോട്ടറിവില്പന നടത്തുന്ന രാമശ്ശേരി കോവില്‍പാളയത്തെ വിജയകുമാരിയുടെ കൈകളിലാണ് അസം സ്വദേശി കുഞ്ഞിനെ നല്‍കിയത്. താൻ ഉറങ്ങിക്കിടക്കുമ്ബോള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് ഭാര്യ പോയെന്നാണ് ഇയാൾ വിജയകുമാരിയോടു പറഞ്ഞത്.
തന്റെ കടയ്ക്കുമുന്നിലൂടെ കൈയില്‍ കുഞ്ഞുമായി അയാള്‍ എങ്ങോട്ടെന്നില്ലാതെ അലയുന്നതുകണ്ടപ്പോള് വിജയകുമാരി കാര്യമന്വേഷിക്കുകയായിരുന്നു.
അസം സ്വദേശികളായ ദമ്ബതിമാര്‍ ഒരുവര്‍ഷംമുമ്ബാണ് കൂട്ടുപാതയ്ക്കുസമീപം താമസത്തിനെത്തിയത്. കുഞ്ഞിന്റെ അച്ഛനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി പോലീസ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു.സംഭവം സത്യമാണെന്ന് അറിഞ്ഞതോടെ കുഞ്ഞിനെ വിജയകുമാരി ഏറ്റെടുക്കുകയായിരുന്നു.
“രണ്ടുവയസ്സുള്ള ഒരു കുഞ്ഞ് എനിക്കുമുണ്ട്. അവനൊന്നു കരഞ്ഞാല്‍ എന്റെ ചങ്കുപിടയ്ക്കും. അതുപോലൊരു കുഞ്ഞ് അമ്മയില്ലാതെ കണ്മുന്നിലിരുന്നു കരഞ്ഞപ്പോള്‍ കണ്ടുനില്‍ക്കാനായില്ല”-വിജയകു