BusinessNEWS

കേരളത്തിലേക്ക് ടാറ്റയും; ടാറ്റ ഡോട്ട് ഇവിയുടെ വിൽപ്പനയും സർവീസും കൊച്ചിയിൽ

കൊച്ചി: കേരളത്തിലെ നിരത്തുകളില്‍ പച്ച നമ്ബര്‍പ്ലെയ്റ്റ് ഘടിപ്പിച്ച ഇവി വാഹനങ്ങള്‍ അപൂര്‍വ കാഴ്ചയല്ല. അതുകൊണ്ട് തന്നെ മിക്ക ഇവി നിര്‍മാതാക്കളും കേരളത്തില്‍ ഷോറൂമുകള്‍ തുറക്കുന്നു. നിലവില്‍ ഇന്ത്യയില്‍ ഇലക്‌ട്രിക് കാര്‍ വിപണി ഭരിക്കുന്നത് ടാറ്റ മോട്ടോര്‍സാണ്.

70 ശതമാനത്തിന് മുകളിലാണ് ടാറ്റയുടെ വിപണി വിഹിതം. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ പുതിയ ഡീലര്‍ഷിപ്പുകള്‍ തുറന്നുകൊണ്ട് ടാറ്റ മോട്ടോര്‍സ് രാജ്യത്തുടനീളമായി തങ്ങളുടെ സാന്നിധ്യം അതിവേഗം വിപുലീകരിക്കുന്ന തിരക്കിലാണ്. ദക്ഷിണേന്ത്യയിലെ വളര്‍ന്നുവരുന്ന വിപണികളെ ലക്ഷ്യമിട്ട് 2021-ല്‍ ഒറ്റ ദിവസം 70 ഷോറൂമുകള്‍ തുറന്ന് ടാറ്റ എതിരാളികളെ വരെ ഞെട്ടിച്ചിരുന്നു. കര്‍ണാടക, തമിഴ്നാട്, പോണ്ടിച്ചേരി, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ 53 നഗരങ്ങളിലായിട്ടoയിരുന്നു ഷോറൂമുകളുടെ ഉദ്ഘാടനം.

 

Signature-ad

ഇലക്‌ട്രിക് കാറുകള്‍ക്ക് ഡിമാന്‍ഡ് കൂടിവരുന്ന സാഹചര്യത്തില്‍ പരമാവധി ഡിമാന്‍ഡ് മുതലെടുക്കാനായി ഇവികള്‍ക്ക് മാത്രമായുള്ള ടാറ്റ ഡോട്ട് ഇവി സ്റ്റോറുകള്‍ കഴിഞ്ഞ മാസം ഉദ്ഘാടനം ചെയ്തിരുന്നു. ഗുരുഗ്രാമിലായിരുന്നു ടാറ്റ ഡോട്ട് ഇവിയുടെ ആദ്യ രണ്ട് ഡീലര്‍ഷിപ്പുകള്‍. ഇപ്പോഴിതാ ദക്ഷിണേന്ത്യയിൽ ഇവിയുടെ വിൽപ്പനയ്ക്കും സർവീസിനുമായി കൊച്ചിയിൽ തങ്ങളുടെ ഷോറൂം തുറക്കാൻ പോകുകയാണ് ടാറ്റ.ദക്ഷിണേന്ത്യയിലെ ആദ്യ ടാറ്റ ഡോട്ട് ഇവി ഷോറൂമായിരിക്കും കൊച്ചിയിലേത്.

 

ഇവികള്‍ക്ക് മാത്രമായുള്ള ഈ എക്‌സ്‌ക്ലൂസീവ് ഷോറൂമിന്റെ ഉദ്ഘാടനം ഈ വര്‍ഷം തന്നെ നടക്കും. ഭാവിയില്‍ ഇവിടെ നിന്നായിരിക്കും വൈദ്യുത വാഹനങ്ങളുടെ വില്‍പ്പനയും സര്‍വീസും എക്‌സ്‌ക്യൂസീവായി നല്‍കുക. ഈ പുതിയ ഡീലര്‍ഷിപ്പുകളിലൂടെ ലഭ്യമാകുന്ന ഫാസ്റ്റ് ചാര്‍ജറുകള്‍ വരെ ഉപഭോക്താക്കള്‍ക്ക് ഉപയോഗിക്കാനാകും.

 

ടാറ്റ മോട്ടോര്‍സ് നിലവില്‍ നെക്സോണ്‍ ഇവി, ടിഗോര്‍ ഇവി, ടിയാഗോ ഇവി, പഞ്ച് ഇവി എന്നിങ്ങനെ നാല് ഇലക്‌ട്രിക് പാസഞ്ചര്‍ കാറുകളാണ് വിപണിയില്‍ എത്തിക്കുന്നത്. ഇതില്‍ നെക്‌സോണും ടിയാഗോയുമാണ് ബ്രാന്‍ഡിന്റെ ഇലക്‌ട്രിക് വാഹന വില്‍പ്പനയില്‍ 75 ശതമാനവും സംഭാവന ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം ബെസ്റ്റ് സെല്ലറായ നെക്‌സോണ്‍ ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയ ടാറ്റ ഈ മാസം പുതിയ പഞ്ച് ഇവിയുടെ വില പ്രഖ്യാപനവും നടത്തിയിരുന്നു.

 

10.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് ടാറ്റ പഞ്ച് ഇവി ലോഞ്ച് ചെയ്തിരിക്കുന്നത്. ടോപ് എന്‍ഡ് വേരിയന്റിന് 15.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഈ 5 സീറ്റര്‍ ഇലക്‌ട്രിക് എസ്‌യുവിക്ക് 315 കിലോമീറ്റര്‍ മുതല്‍ 421 കിലോമീറ്റര്‍ വരെയാണ് റേഞ്ച് പറയുന്നത്. ടാറ്റയുടെ പുതിയ Acti.ev പ്ലാറ്റ്‌ഫോമിലാണ് പഞ്ച് ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

Back to top button
error: