NEWSPravasi

വിസ ഇല്ലാതെ ഇന്ത്യക്കാര്‍ക്ക് പ്രവേശനം; വാർത്ത തള്ളി  ഒമാൻ

മസ്കറ്റ്: ഒമാനിലേക്ക് വിസ ഇല്ലാതെ ഇന്ത്യക്കാർക്ക് പ്രവേശിക്കാനാവുമോ? കഴിഞ്ഞ ഏതാനും ദിവസങ്ങളായി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്.

റോയല്‍ ഒമാന്‍ പൊലീസ് പറയുന്നത് പ്രകാരം, ഇന്ത്യന്‍ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് ഒമാനില്‍ വിസയില്ലാതെ പ്രവേശിക്കാനാകില്ല. ഇത്തരത്തിലുള്ള എല്ലാ പ്രചാരണങ്ങളും തെറ്റാണെന്ന് പൊലിസ് പറഞ്ഞു. ഒമാനിലേക്ക് പ്രവേശിക്കുന്നതിനുള്ള വീസാ നടപടികളില്‍ മാറ്റമില്ലെന്നും മുന്‍കാലങ്ങളിലേത് പോലെ തുടരുന്നതായും റോയല്‍ പൊലിസ് പറഞ്ഞു.

Signature-ad

അതേസമയം, യു എസ്, കാനഡ, യൂറോപ്യന്‍ വിസകളുള്ള ഇന്ത്യക്കാര്‍ ഒമാനിലേക്ക് വരുമ്ബോള്‍ ഓണ്‍ അറൈവല്‍ വിസാ ലഭിക്കും. കനേഡിയന്‍ റസിഡന്‍സിനും സൗജന്യമായി ഓണ്‍ അറൈവല്‍ വിസയില്‍ ഒമാൻ സന്ദർശിക്കാം. 14 ദിവസത്തേക്കാണ് ഇത്തരത്തില്‍ വിസ ലഭിക്കുക.

ഒമാനും ഖത്തറും ഉള്‍പ്പെടെ 62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചത്. ഹെന്‍ലി റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്ര ചെയ്യാനാവുക എന്നായിരുന്നു പ്രചാരണം. എന്നാല്‍ ഇതോടെ ഒമാന്‍റെ കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.

Back to top button
error: