കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോ ഒരുക്കുന്ന ഇടുക്കി യാത്ര
എന്നാല്‍ ഇടുക്കി യാത്ര പോകാൻ ആഗ്രഹമുള്ളവര്‍ക്ക് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം ഇഷ്ടംപോലെ പാക്കേജുകളാണ് ഒരുക്കിയിട്ടുള്ളത്. അത്തരത്തിലൊന്നാണ് കൊട്ടാരക്കരയില്‍ നിന്നുള്ള ഇടുക്കി ടൂര്‍ പാക്കേജ്.
ജനുവരി 24 ബുധനാഴ്ച പുലര്‍ച്ചെ 5.30ന് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും യാത്ര പുറപ്പെടും. സെമി സ്ലീപ്പര്‍ സൂപ്പര്‍ ഡീലക്സ് ബസിലാണ് യാത്ര. 08:10 ന് വളഞ്ഞങ്ങാനം വെള്ളച്ചാട്ടം, 10: 30 ന് അയ്യപ്പൻ കോവില്‍ തൂക്കുപാലം,11: 45 ന് കാല്‍വരി മൗണ്ട്, ഉച്ചയ്ക്ക് 1.00 മണിക്ക് ഉച്ചഭക്ഷണം, 2: 45 ന് രാമക്കല്‍ മേട്, തുടര്‍ന്ന് കാറ്റാടി പാടം,,ആമപ്പാറ, രാമക്കല്‍ വ്യൂ പോയിന്റ്, കുറവൻ കുറത്തി പ്രതിമകൾ എന്നിവിടങ്ങളും കണ്ട് രാത്രി 11 മണിയോടെ തിരികെ കൊട്ടാരക്കര എത്തിച്ചേരുന്ന വിധത്തിലാണ് ക്രമീകരണം.
വളഞ്ഞങ്ങാനം വെള്ളച്ചാട്ടം
കോട്ടയം-കുമളി ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന വളഞ്ഞങ്ങാനം വെള്ളച്ചാട്ടം ആണ് യാത്രയിലെ ആദ്യ ലക്ഷ്യസ്ഥാനം.75 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ വെള്ളം താഴേക്ക് പതിക്കുന്നത്.
അയ്യപ്പൻ കോവില്‍ തൂക്കുപാലം
ഇടുക്കി ജില്ലയിലെ ഏറ്റവും നീളം കൂടിയ തൂക്കു പാലമായ അയ്യപ്പൻ കോവില്‍ തൂക്കുപാലമാണ് ഈ യാത്രയില്‍ രണ്ടാമത് കാണുന്ന സ്ഥലം. കട്ടപ്പന കുട്ടിക്കാനം റോഡില്‍ മാട്ടുക്കട്ടയില്‍ നിന്ന് 2 കി.മി ദൂരെയാണ് ഇവിടമുള്ളത്. പെരിയാര്‍ നദിയുടെ തീരത്തുള്ള പുരാതന ശ്രീധര്‍മ്മ ശാസ്ത്രാ ക്ഷേത്രം ഇവിടെ കാണാം.
കാല്‍വരി മൗണ്ട്
ഇടുക്കി ഡാമിന്റെ വിദൂര ദൃശ്യങ്ങളും റിസവോയറും കാടും വെള്ളത്തില്‍ മുങ്ങിയ തുരുത്തുകളും ഉള്‍പ്പെടെ കാണാൻ സാധിക്കുന്ന കാല്‍വരി മൗണ്ട് ഇന്ന് ഇടുക്കിയിലെ ഏറ്റവും പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണ്.സമുദ്രനിരപ്പില്‍ നിന്നും 2700 അടി ഉയരത്തിലുള്ള ഈ വ്യൂ പോയിന്റ് അതിമനോഹരമായ കാഴ്ചകള്‍ക്കു മാത്രമലല്, കാലാവസ്ഥയ്ക്കും നിര്‍ത്താതെ വീശുന്ന കാറ്റിനും കോടമഞ്ഞിനും ഒക്കെ പ്രസിദ്ധമാണ്,. ഏകദേശം 700 അടി ഉയരത്തില്‍ നിന്നുമാണ് ഇവിടെ ഇടുക്കി ജലസംഭരണിയുടെ കാഴ്ചകള്‍ കാണുവാൻ സാധിക്കുക.
രാമക്കല്‍ മേട്
കാറ്റിന്റെ പറുദീസയായ രാമക്കല്‍മേടും ഈ യാത്രയില്‍ കാണുന്നുണ്ട്. വനവാസക്കാലത്ത് ഇതുവഴി വന്ന ശ്രീരാമന്റെ കാല്‍പ്പാദം പതിഞ്ഞ ഇടമാണ് ഇവിടം എന്നാണ് വിശ്വസിക്കപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്: 0474 2452622.