KeralaNEWS

വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു

ഇടുക്കി: വിറക് മുറിക്കുന്നതിനിടെ യന്ത്രവാള്‍ കഴുത്തില്‍ കൊണ്ട് യുവാവ് മരിച്ചു. പൂപ്പാറ മൂലത്തുറ കോളനി സ്വദേശി വിഘ്നേഷ് ആണ് മരിച്ചത്.

 പൂപ്പാറയിലെ ഏലം സ്റ്റോറില്‍ യന്ത്ര വാള്‍ ഉപയോഗിച്ച്‌ വിറക് മുറിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചത്.ദിശ തെറ്റിയ വാള്‍ വിഘ്നേഷിന്റെ കഴുത്തില്‍ പതിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ വിഘ്നേഷിനെ ഉടൻ തന്നെ തേനി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല.

Signature-ad

ശാന്തൻപാറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.

Back to top button
error: