Social MediaTRENDING
mythenJanuary 22, 2024
മറക്കരുത് ഹാഗിയ സോഫിയ; രാമക്ഷേത്രം ഒരു മുന്നറിയിപ്പ് മാത്രമെന്ന് കത്തോലിക്ക സംഘടന

കോട്ടയം:മറക്കരുത് ഹാഗിയ സോഫിയയെന്നും രാമക്ഷേത്രം ഒരു മുന്നറിയിപ്പ് മാത്രമെന്നും ഹാഗിയ സോഫിയ പള്ളി ഉൾപ്പെടെ ഞങ്ങൾ തിരിച്ചു പിടിക്കുമെന്നും കത്തോലിക്ക സംഘടനയായ കാസ.രാമക്ഷേത്രം തിന്മയുടെ മേൽ നൻമയുടെ വിജയമെന്നും സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ സംഘടന പറയുന്നു.
കുറിപ്പ്:
500 വർഷത്തെ ഹൈന്ദവരുടെ കാത്തിരിപ്പിനു ഇന്ന് വിരാമമാകുന്നു …
മുഗൾ ചക്രവർത്തിമാരുടെ അക്രമങ്ങൾക്കും അധിനിവേശങ്ങൾക്കും തൽഫലമായി നഷ്ടപ്പെട്ടു എന്ന് കരുതിയ ശ്രീരാമ ജന്മ ഭൂമി ഒടുവിൽ നൂറ്റാണ്ടുകൾക്കിപ്പുറം ജനാധിപത്യ രീതിയിൽ തിരിച്ചു പിടിക്കാൻ സാധിച്ചത് പുതിയ പ്രത്യാശയാണ് …
നിരവധി പേരുടെ രക്തച്ചൊരിച്ചിലും ജീവഹാനിയും മുൻപ് ഉണ്ടായിരുന്നെങ്കിലും ഇന്ന് വളരെ ശാന്തമായി സമാധാനപരമായ ഒരു നീതി നടപ്പിലാക്കപ്പെടുകയാണ് !
തിന്മയുടെ മേൽ നന്മ നേടുന്ന വിജയം !
ഈ വിജയം ഹാഗിയ സൊഫീയ എന്ന ഞങ്ങളുടെ ക്രൈസ്തവ ദേവാലയും ഒരിക്കൽ സമാധാനപൂർവമായി തിരിച്ചു പിടിക്കാൻ ഞങ്ങൾക്ക് കഴിയും എന്ന പ്രത്യാശ നൽകുന്നു.
അധിനിവേശ ഇസ്ലാമിക തീവ്രവാദികൾ കരസ്ഥമാക്കിയ യഹൂദരുടെ ജെറുസലേം ദേവാലയവും ക്രൈസ്തവരുടെ ഹാഗിയ സോഫിയ ദേവാലയവും ഹൈന്ദവരുടെ ശ്രീരാമ ക്ഷേത്രവും ജീവിക്കുന്ന പ്രതീകമാണ് !!
നാളെ ഒരിക്കൽ സത്യം വിജയിക്കുമെന്ന പ്രതീകം !
അതിൽ ഒന്നിന് ഇന്ന് ശാശ്വതമായ പരിഹാരമുണ്ടായിരിക്കുമ്പോൾ നമുക്ക് അർപ്പിക്കാം ഹൃദയത്തിൽ നിന്നും ആശംസയുടെ പൂച്ചെണ്ടുകൾ !






