പത്തനംതിട്ട: തോട്ടിയുണ്ടാക്കാൻ പച്ചമുള വെട്ടാൻ പോയ വയോധികൻ ഷോക്കേറ്റ് മരിച്ചു.പച്ചമുള വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റതാണെന്നാണ് നിഗമനം.
കോന്നി മുളന്തറ ചരിവുപുരയിടത്തില്‍ (നെഹലാ മനസിലില്‍ ) ഷാഹുല്‍ ഹമീദ് (65) ആണ് മരിച്ചത്. ഞായർ രാവിലെ 11 ഓടെയാണ് സംഭവം.
മുളന്തറ ഗോളം കുരിശിനു സമീപത്തെ ഇടറോഡിനു മുകളിലായി കാട് പിടിച്ചു കിടക്കുന്ന വസ്തുവില്‍11 കെ.വി. ലൈൻ കടന്നുപോകുന്നതിന് താഴെയുള്ള മുള വെട്ടുന്നതിനിടെ ലൈൻ കമ്ബിയില്‍ തട്ടി ഷോക്കേറ്റ് മരച്ചുവെന്നാണ് കരുതുന്നത്. ഷാഹുല്‍ ഹമീദിന്റെ കാണാതെ വന്നപ്പോള്‍ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് ഉച്ചയ്ക്ക് രണ്ടോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭാര്യ: നൂർജഹാൻ. മകള്‍: നെഹന.