തൃശൂര്‍: മാള പുത്തന്‍ചിറയില്‍ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം അയങ്കലം സ്വദേശി തെക്കത്തുപറമ്ബില് വീട്ടില്‍ പ്രമോദ് ആണ് മരിച്ചത്.
പുത്തന്‍ചിറ ഫൊറോന പള്ളിയില്‍ ഇന്നലെ നടന്ന പള്ളിപ്പെരുന്നാളിലെ വെടിക്കെട്ടിന് സഹായിക്കാന്‍ വന്നതായിരുന്നു. വൈകിട്ട് വെടിക്കെട്ടിനുശേഷം പ്രമോദിനെ കാണാതായതോടെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കള്‍ സമീപത്തെല്ലാം അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
പ്രമോദ് തിരിച്ചു പോയതാകാം എന്ന് കരുതി സഹപ്രവര്‍ത്തകര്‍ മടങ്ങി പോവുകയായിരുന്നു. പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് ഇയാളെ പള്ളിക്കടുത്തുള്ള പാടത്തിന് സമീപം തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.