Fiction
ഒരു വ്യക്തി അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർത്ഥ സൗന്ദര്യം
ഹൃദയത്തിനൊരു ഹിമകണം- 19
ഒഴിഞ്ഞ ഒരു മഷിക്കുപ്പിയിൽ ഒരു പൂ വച്ചാൽ പിന്നെ മഷിക്കുപ്പിയില്ല. അതൊരു പൂപ്പാത്രമാണ്. ചുളുങ്ങിയ പൗഡർ ടിന്നിലോ കാലിയായ കാനിലോ പൂക്കൾ വച്ചാൽ അവയും മാറുകയായി. പാത്രമേതാണെന്ന് നോക്കണ്ട. ഉള്ളിലൊരു പൂവുണ്ടായിരിക്കുക എന്നതാണ് പ്രധാനം.
സൗന്ദര്യമെന്നത് അകപ്പൊരുളിന്റെ സുഗന്ധമാണ്. ഒരാൾ അവശേഷിപ്പിക്കുന്ന നന്മയാണ് അയാളുടെ യഥാർത്ഥ സൗന്ദര്യം.
സൗന്ദര്യം നോക്കുന്നയാളുടെ കണ്ണിലാണെന്ന് പറയും. നല്ലത് കാണാനും നല്ല കാഴ്ച വേണം. നല്ല കാഴ്ച നല്ല കാഴ്ചപ്പാടിലേയ്ക്ക് നയിക്കും.
അവതാരക: ലിസി ആന്റണി
സമ്പാദകൻ: സുനിൽ കെ ചെറിയാൻ