പത്തനംതിട്ട കൂടല്‍ ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് ബാങ്കില്‍ അയയ്ക്കാനായി കൊടുത്തുവിട്ട പണം തട്ടിയ കേസിലെ പ്രതി കൊല്ലം ശൂരനാട് സ്വദേശി അരവിന്ദ് കോടതിയില്‍ കീഴടങ്ങി.
81 ലക്ഷം രൂപയാണ് പ്രതി തട്ടി എടുത്തത്. അഭിഭാഷകന് മുഖേനെയാണ് പ്രതി കോടതിയില്‍ കീഴടങ്ങിയത്. ആറു മാസങ്ങളിലായാണ് പണം തട്ടിയെടുത്തത്. ഇതേത്തുടര്‍ന്ന് കേസിലെ പ്രതിയായ ക്ലർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് നാടകീയമായ കീഴടങ്ങൽ
അരവിന്ദിന്റെ പണം യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിലേക്ക് എത്തിയതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവിധ ഘട്ടങ്ങളിലായി ബാങ്കിലടക്കാന്‍ നല്കിയ പണമാണ് ഇയാൾ തട്ടിയെടുത്തത്.
കോടതിയില്‍ കീഴടങ്ങിയ പ്രതിയെ കൂടല്‍ പൊലീസിന് കൈമാറും. പണം ചെലവഴിച്ചത് ഓണ്‍ലൈന്‍ റമ്മി കളിക്കുന്നതിനായാണ്. അരവിന്ദിന്റെ മരവിപ്പിച്ച രണ്ടു ബാങ്ക് അക്കൗണ്ടുകളിലായി 31.4 ലക്ഷം രൂപ മാത്രമാണ് കണ്ടെത്തിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യശ്വന്ത്പുര്‍ സ്വദേശികളുടെ അക്കൗണ്ടിയിലേക്ക് കൂടുതല്‍ പണം പോയതായി കണ്ടെത്തിയത്.
കഴിഞ്ഞ വര്‍ഷം ജൂണ്‍ മാസം മുതലുള്ള ആറ് മാസക്കാലം കൊണ്ടാണ് അരവിന്ദ് ബെവ്കോയുടെ ഇത്രയും തുക തട്ടിയെടുത്തത്. ബാങ്കിൽ അടയ്ക്കാനുള്ള പണത്തിന്റെ സ്ലിപ്പിൽ തുക കുറച്ചെഴുതി പണം തട്ടി എടുക്കുകയായിരുന്നു.
തുകയില്‍ നിന്ന് ഓരോ ഭാഗങ്ങളായി കവര്‍ന്ന് ഇയാള്‍ പണം റമ്മി കളിയ്ക്കാനായി വിനിയോഗിക്കുകയായിരുന്നു. ബെവ്കോയില്‍ ക്ലര്‍ക്കായാണ് അരവിന്ദ് ജോലി ചെയ്തിരുന്നത്.
സംഭവത്തിൽ തട്ടിപ്പ് കണ്ടെത്താത്തിനെ തുടർന്ന് ജില്ലാ ഓഡിറ്റ് സംഘത്തെ വിവിധ ഓഫീസുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു.