Social MediaTRENDING
mythenJanuary 19, 2024
വടക്കുംനാഥന്റെ ഭൂമി ക്രൈസ്തവർ കയ്യേറിയെന്ന് അഡ്വ.ക്രിഷ്ണരാജ്

കൊച്ചി: വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ് തൃശ്ശൂർ റോമൻ കത്തോലിക്കാ രൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും സ്വന്തം പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നതെന്ന് ബിജെപി സഹയാത്രികനായ അഡ.കൃഷ്ണരാജ്.ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചിരിക്കുന്നത്.
അഡ്വ.ക്രിഷ്ണരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്:
വടക്കുംനാഥന്റെ സ്വന്തം പുത്തൻ പള്ളി.
വടക്കുംനാഥന്റെ സ്വന്തം വസ്തുവിലാണ് തൃശ്ശൂർ റോമൻ കത്തോലിക്കാ രൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും സ്വന്തം പുത്തൻ പള്ളി സ്ഥിതി ചെയ്യുന്നത്.
അതുപോലെ തൃശൂർ സെന്റ് തോമസ് കോളേജും ഹോസ്റ്റലും വടക്കുംനാഥന്റെ വസ്തുവിലാണ് കെട്ടി പൊക്കിയിരിക്കുന്നത്.
പാണൻചേരി വില്ലേജിൽ Sy. no.461/1,2 463/1,2 464 ചെമ്പൂക്കാവ് വില്ലേജിൽ Sy.No. 391/5, 393, 394, 396/1, 504, 505, 530/1, 833/1,2,6,7,8 835/1,2 836/1,2,3,4,5 പെട്ട ഏക്കർ കണക്കിന് വസ്തുക്കൾ റവന്യൂ റെക്കോർഡുകൾ പ്രകാരം വടക്കുംനാഥന്റെ വസ്തുക്കൾ.
മതേതരം പൂത്തുലഞ്ഞപ്പോൾ വടക്കുംനാഥന്റെ പറമ്പിൽ പള്ളി പൊങ്ങി…രൂപത പൊങ്ങി കോളേജും പൊങ്ങി. അങ്ങനെ പൊങ്ങി പൊങ്ങി റോമൻ കത്തോലിക്കാ രൂപതയുടെയും ആർച്ച് ബിഷപ്പിന്റെയും അഭിമാനം ആയിമാറി.
പാവം ഹിന്ദുക്കളും ദേവസ്വം ബോർഡും ഇതൊന്നും അറിഞ്ഞിട്ടേ ഇല്ല. അറിഞ്ഞ ഹിന്ദുക്കൾ മതേതരത്വത്തിന്റെ അസുഖം ഉള്ളതിനാൽ പ്രതികരണ ശേഷി നഷ്ടപ്പെട്ടു മിണ്ടാതെ കണ്ണടച്ച് പാല് കുടിച്ചു.
അങ്ങനെയിരിക്കെ ഇന്ന് വടുക്കുംനാഥൻ എന്നെ അങ്ങോട്ട് ഒന്ന് വിളിപ്പിച്ചു ചില ചില്ലറ കാര്യങ്ങൾ പറഞ്ഞു തന്നു. രാവിലെ വടക്കുംനാഥന്റെ തിരുഃനടയിൽ നിന്ന് ഭഗവാന് ഒരു നെയ്യാട്ടം നേർന്ന് വടക്കുംനാഥന് ഞാൻ ഒരു വാക്ക് കൊടുത്തു. ഭഗവാന്റെ ഓരോ ഇഞ്ച് ഭൂമിയും തിരികെ പിടിച്ച് കാൽക്കൽ വെച്ചോളാം എന്ന്.
വടക്കുംനാഥന്റെ വസ്തുക്കൾ കയ്യേറി സർക്കാർ ഒത്താശയിൽ കള്ള ഉടമസ്ഥ രേഖകൾ കൈക്കലാക്കി മാളികകളും പള്ളികളും പണിഞ്ഞു വാഴുന്നോർ ചെവിയിൽ നുള്ളി കാത്തിരുന്നോളൂ.
ഞങ്ങൾ തുടങ്ങി.
#ദേവന്റെഭൂമിദേവന്
#deitiespropertyfordeity






