NEWSWorld

ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് ഹൂതികള്‍

ഏഡൻ: ചെങ്കടലില്‍ വീണ്ടും കപ്പലിനെ ആക്രമിച്ച് ഹൂതികള്‍.യമന്റെ വടക്കു പടിഞ്ഞാറൻ പ്രദേശമായ സലീഫില്‍ നിന്ന് 100 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആക്രമണം.

ഗ്രീക്ക് ഉടമസ്ഥതയിലുള്ള കപ്പലിന് നേർക്ക് മിസൈല്‍ ആക്രമണമാണുണ്ടായത്.24 ജീവനക്കാരുമായി വിയറ്റ്‌നാമില്‍ നിന്ന് ഇസ്രായേലിലേക്ക് പോവുകയായിരുന്ന സോഗ്രാഫിയ കപ്പലിന് നേരെയായിരുന്നു ആക്രമണം.

Signature-ad

ആക്രമണത്തിൽ നാശനഷ്ടങ്ങളിലെന്നാണ് റിപ്പോര്‍ട്ടുകള്‍.കപ്പലില്‍ ചരക്കുകളില്ലെന്നും ആര്‍ക്കും പരിക്കുകളില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഹൂതികള്‍ യമനില്‍നിന്നു തൊടുത്ത മിസൈല്‍ ജിബ്രാള്‍ട്ടര്‍ ഈഗിള്‍ എന്ന യുഎസ് ചരക്കുകപ്പലിനെയും നേരത്തെ ആക്രമിച്ചിരുന്നു. ഏദൻ കടലിടുക്കിനു സമീപത്തായിരുന്നു കപ്പല്‍.ഹൂതികളുടെ ആക്രമണത്തെത്തുടര്‍ന്ന് ചെങ്കടലിലൂടെയുള്ള ചരക്കുനീക്കം ആഴ്ചകളായി തടസ്സപ്പെട്ടിരിക്കുകയാണ്. ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കാതെ ചെങ്കടല്‍ ആക്രമണവും നിര്‍ത്തില്ലെന്ന് ഹൂതികള്‍ ആവര്‍ത്തിച്ചു.

Back to top button
error: