ലോൺ എടുക്കാൻ എസ് ബി ഐ എന്ന പരസ്യം എന്നും കാണുന്നവരാണ് നമ്മൾ.കാരണം റിസർവ് ബാങ്കിന് കീഴിൽ ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കാണ് എസ്ബിഐ.
എന്നാൽ എടുത്ത ലോണിന്റെ പകുതി തുകയിലധികം തിരിച്ചടച്ച ഒരു നാവികന്റെ സിബിൽ സ്കോർ ഇപ്പോഴും എസ്ബിഐയുടെ കണക്കിൽ NH ആണ്. അതായത് സിബിൽ സ്കോർ അപ്ഡേറ്റ് അല്ല എന്നർത്ഥം!
നാവികനായ ക്യാപ്റ്റൻ ആനന്ദ് എറണാകുളം എസ്ബിഐയുടെ ദേശാഭിമാനി ശാഖയിൽ നിന്ന് തൊണ്ണൂറ് ലക്ഷം രൂപയാണ് ഹൗസിങ് ലോൺ എടുത്തത്.ഇതുവരെ
അൻപത് ലക്ഷത്തി മുപ്പത്തിആറായിരത്തി ഇരുന്നൂറ്റി ഇരുപത്തിയൊന്ന് രൂപ തൊണ്ണൂറ്റി ഒൻപത് പൈസ തിരിച്ചടച്ചു.ബാക്കി അടയ്ക്കാൻ ഉള്ളത് 3963778.01 രൂപയാണ്.
ഒരു കാർ ലോൺ എടുക്കാൻ ആനന്ദ് മറ്റൊരു ബാങ്കിനെ സമീപിച്ചപ്പോൾ സിബിൽ സ്കോർ ഇല്ലാത്തതിനാൽ ലോൺ ലഭിച്ചില്ല.കഴിഞ്ഞ രണ്ട് ആഴ്ചയായി ക്യാപ്റ്റൻ ആനന്ദ് എസ്ബിഐ ശാഖയിൽ വിളിച്ചെങ്കിലും ആരും ഫോൺ പോലും എടുക്കുന്നില്ലെന്നും പരാതിയുണ്ട്.
ഒരു വർഷത്തിൽ ആറ് മാസം കടലിൽ ജോലി നോക്കുന്ന ഒരു നാവികൻ വളരെ കഷ്ടപ്പെട്ട് ലോൺ തിരിച്ചടച്ചാൽ അത് സിബിൽ സ്കോറിൽ പ്രതിഫലിപ്പിക്കാനുള്ള സംവിധാനം പോലും എസ്ബിഐയ്ക്ക് ഇല്ലെങ്കിൽ പിന്നെ സാധാരണക്കാരന് എങ്ങനെ ബാങ്കിനെ വിശ്വസിക്കാനാവുമെന്ന് പുസ്തക പ്രസിദ്ധീകരണ രംഗത്തെ വമ്പൻമാരായ സിഐസിസിയുടെ ഉടമ ജയചന്ദ്രൻ ചോദിക്കുന്നു.ഫേസ്ബുക്കിലൂടെയാ യിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.അദ്ദേഹത്തിന്റെ മകനാണ് ഈ ദുർവിധി.വിവരത്തിന്റെ സ്ക്രീൻ ഷോട്ടുകളും അദ്ദേഹം പങ്ക് വച്ചിട്ടുണ്ട്.